Saudi Covid Report : സൗദിയില്‍ കൊവിഡ് വ്യാപനം കുത്തനെ കുറയുന്നു

Published : Feb 25, 2022, 11:29 PM ISTUpdated : Feb 25, 2022, 11:41 PM IST
Saudi Covid Report : സൗദിയില്‍ കൊവിഡ് വ്യാപനം കുത്തനെ കുറയുന്നു

Synopsis

ആകെ രോഗമുക്തരുടെ എണ്ണം 7,20,388 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 8,993 ആയി. രോഗബാധിതരില്‍ 13,824 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

റിയാദ്: സൗദി അറേബ്യയില്‍ (Saudi Arabia) കൊവിഡ് (covid 19) വ്യാപനം കുത്തനെ കുറയുന്നു. പുതിയ രോഗികളുടെയും ഗുരുതരനിലയില്‍ ഉള്ളവരുടെയും എണ്ണത്തില്‍ കാര്യമായ കുറവുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 664 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. നിലവിലെ രോഗികളില്‍ 1,409 പേര്‍ സുഖം പ്രാപിക്കുകയും ചെയ്തു. അതെസമയം കൊവിഡ് ബാധിച്ച് രണ്ട് മരണം കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,43,205 ആയി.

ആകെ രോഗമുക്തരുടെ എണ്ണം 7,20,388 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 8,993 ആയി. രോഗബാധിതരില്‍ 13,824 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 637 പേരുടെ നില ഗുരുതരം. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.92 ശതമാനവും മരണനിരക്ക് 1.21 ശതമാനവുമായി. 24 മണിക്കൂറിനിടെ 69,834 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി. റിയാദ് 172, ജിദ്ദ 50, ദമ്മാം 41, മദീന 25, മക്ക 23, ത്വാഇഫ് 21, ഹുഫൂഫ് 19, ഹായില്‍ 17 അബഹ 17, ജിസാന്‍ 17 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 6,06,48,263 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 2,59,16,917 ആദ്യ ഡോസും 2,41,39,2086 രണ്ടാം ഡോസും 1,05,92,138 ബൂസ്റ്റര്‍ ഡോസുമാണ്.

 

റിയാദ്: സൗദി അറേബ്യയിലെ വിദേശ തൊഴിലാളികള്‍ക്ക് (Expatriates in Saudi Arabia) പ്രൊബേഷന്‍ കാലത്ത് തൊഴിലുടമകള്‍ നല്‍കുന്ന ഫൈനല്‍ എക്‌സിറ്റ് Final exit by employers) റദ്ദാക്കാന്‍ കഴിയില്ല. സൗദി പാസ്‍പോർട്ട് ഡയറക്ടറേറ്റാണ് (ജവാസത്ത്)  (Saudi Passport Directorate) ഇക്കാര്യം അറിയിച്ചത്. പ്രൊബേഷന്‍ കാലത്ത് (Probation period) ഫൈനല്‍ എക്‌സിറ്റ് വിസ അനുവദിക്കാന്‍ ഫീസ് നല്‍കേണ്ടതില്ല.

സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികള്‍ക്ക് പ്രൊബേഷന്‍ കാലത്ത് ഓണ്‍ലൈന്‍ വഴി ഫൈനല്‍ എക്‌സിറ്റ് നല്‍കുന്ന സേവനം അബ്‍ശിര്‍ ബിസിനസ് പ്ലാറ്റ്‌ഫോം വഴി ആരംഭിച്ചിട്ടുണ്ട്. ഇത് ജവാസാത്ത് ഡയറക്ടറേറ്റുകളെ നേരിട്ട് സമീപിക്കേണ്ടതില്ലാതെ വിദേശികള്‍ക്ക് എളുപ്പത്തില്‍ ഫൈനല്‍ എക്‌സിറ്റ് നല്‍കാന്‍ തൊഴിലുടമകളെ സഹായിക്കുന്നു. സ്വകാര്യ മേഖലാ തൊഴിലുടമകള്‍ക്കു മാത്രമാണ് നിലവില്‍ ഈ സേവനം ലഭിക്കുക. 

പ്രൊബേഷന്‍ കാലത്ത് വിദേശ തൊഴിലാളികള്‍ക്ക് ഫൈനല്‍ എക്‌സിറ്റ് വിസ അനുവദിക്കാന്‍ ഫീസൊന്നും നല്‍കേണ്ടതില്ല. എന്നാല്‍ പ്രൊബേഷന്‍ കാലത്ത് ഓണ്‍ലൈന്‍ വഴി ഫൈനല്‍ എക്‌സിറ്റ് നേടിയ ശേഷം ഇത് റദ്ദാക്കാനോ ഇഖാമ ഇഷ്യു ചെയ്യാനോ സാധിക്കില്ല. പേപ്പര്‍ രഹിത ഡിപ്പാര്‍ട്ട്‌മെന്റ് എന്ന ആശയം നടപ്പാക്കുന്നതിന്റെയും ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെയും ഭാഗമായും നടപടിക്രമങ്ങള്‍ എളുപ്പാമാക്കാന്‍ ശ്രമിച്ചുമാണ് പ്രൊബേഷന്‍ കാലത്ത് വിദേശ തൊഴിലാളികള്‍ക്ക് ഓണ്‍ലൈന്‍ വഴി ഫൈനല്‍ എക്‌സിറ്റ് നല്‍കുന്ന സേവനം  ആരംഭിച്ചതെന്നും ജവാസാത്ത് ഡയറക്ടറേറ്റ് പറഞ്ഞു.

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം
രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്