
റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിൽ പരിശീലനത്തിനിടെ റോയൽ സൗദി എയർഫോഴ്സിൻറെ യുദ്ധവിമാനം തകർന്ന് ജീവനക്കാർ മരിച്ചു. പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽമാലികിയാണ് ഇക്കാര്യം അറിയിച്ചത്.
റോയൽ സൗദി എയർഫോഴ്സിൻറെ എഫ്-15 എസ്.എ യുദ്ധ വിമാനമാണ് തകർന്നുവീണത്. ദഹ്‌റാനിലെ കിങ് അബ്ദുൽ അസീസ് എയർ ബേസിൽ പതിവ് പരിശീലന ദൗത്യം നിർവഹിക്കുന്നതിനിടെ വ്യാഴാഴ്ച ഉച്ചയ്ക്ക് 12.50 നാണ് അപകടം നടന്നത്. വിമാനത്തിലെ എയർ ക്രൂവിൻറെ മരണത്തിൽ കലാശിച്ച അപകടത്തിൻറെ കാരണങ്ങൾ കണ്ടെത്താൻ അന്വേഷണ സമിതി നടപടികൾ ആരംഭിച്ചതായും പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു.
(F-15SA- ഫയൽ ചിത്രം)
Read Also - പകർച്ചവ്യാധി; ഇന്ത്യയടക്കം 25 രാജ്യങ്ങളിലേക്ക് യാത്രാ നിയന്ത്രണം പ്രഖ്യാപിച്ചു; പ്രവാസികൾക്കും ബാധകം
ഒറ്റ വിസയില്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാം; ഏകീകൃത ടൂറിസ്റ്റ് വിസക്ക് അംഗീകാരം
റിയാദ്: ഒരു വിസയില്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസക്ക് ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ സുപ്രീം കൗണ്‍സില്‍ അംഗീകാരം നല്‍കിയതായി സൗദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖത്തീബ്. ഖത്തറില്‍ ചേര്‍ന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യ തലവന്‍മാരുടെ യോഗം പുറപ്പെടുവിച്ച അന്തിമ പ്രസ്താവനയിലാണ് വിസ സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.
തീരുമാനം നടപ്പിലാക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ ആഭ്യന്തര മന്ത്രിമാരെ സുപ്രീം കൗണ്‍സില്‍ അധികാരപ്പെടുത്തി. വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ ആഗോളതലത്തില്‍ ഗള്‍ഫ് രാജ്യങ്ങളുടെ സ്ഥാനം ഇത് വര്‍ധിപ്പിക്കും. ജിസിസി രാജ്യങ്ങളുടെ വികസനത്തിന് അനുയോജ്യമായ തീരുമാനമാണിത്. രാജ്യങ്ങള്‍ക്കിടയില്‍ പരസ്പര ബന്ധം വര്‍ദ്ധിപ്പിക്കുന്നതില്‍ ഫലപ്രദമായ സ്വാധീനം ചെലുത്തുകയും ചെയ്യും. ടൂറിസ്റ്റുകളെയും ജിസിസി രാജ്യങ്ങളിലെ പ്രവാസികള്‍ക്കും സഞ്ചാരം സുഗമമാക്കാന്‍ ഇത് സഹായിക്കും. അതോടെ ടൂറിസം മേഖലയില്‍ വന്‍ വളര്‍ച്ച നേടുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും.
ഒറ്റ വിസ കൊണ്ട് ടൂറിസ്റ്റുകള്‍ക്ക് യു.എ.ഇ.യും സൗദി അറേബ്യയും ഉള്‍പ്പെടെ ആറ് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിയും. ഖത്തര്‍, ഒമാന്‍, കുവൈത്ത്, ബഹ്‌റൈന്‍ എന്നിവയാണ് ഏകീകൃത വിസ പദ്ധതിയില്‍ വരുന്ന മറ്റു രാജ്യങ്ങള്‍. യാത്രയ്ക്ക് ചെലവ് കുറയുന്നതോടെ ടൂറിസ്റ്റുകൾക്കും ഗുണകരമാണ്. രാജ്യങ്ങളുടെ ടൂറിസം വരുമാനവും കൂടും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ