സുമനസ്സുകളുടെ സഹായം തുണയായി, സൗദിയിൽ കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ പ്രവാസി നാട്ടിലെത്തി

Published : Aug 17, 2026, 06:20 PM IST
shiju

Synopsis

സൗദിയിലെ അൽ അഹ്സയിൽ ജോലിസ്ഥലത്ത് കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ കന്യാകുമാരി സ്വദേശി ഷിജു, മൂന്നുമാസത്തെ ആശുപത്രി ചികിത്സക്ക് ശേഷം സുമനസ്സുകളുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങി. ഇന്ത്യൻ എംബസി, സാമൂഹിക പ്രവർത്തകർ, ആശുപത്രി അധികൃതർ എന്നിവരുടെ കൂട്ടായ പരിശ്രമമാണ് അദ്ദേഹത്തിന് തുടർചികിത്സയ്ക്കായി നാട്ടിലെത്താൻ വഴിയൊരുക്കിയത്.

റിയാദ്: ജോലിസ്ഥലത്തെ കെട്ടിടത്തിെൻറ രണ്ടാം നിലയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കന്യാകുമാരി കുലശേഖരം സ്വദേശി ഷിജു, സുമനസ്സുകളുടെ സഹായത്തോടെ തുടർചികിത്സയ്ക്കായി നാട്ടിലെത്തി. അൽ അഹ്സ്സയിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്തുവരികയായിരുന്ന ഷിജുവിന് മൂന്ന് മാസം മുൻപാണ് ജോലിക്കിടയിൽ അപകടം സംഭവിച്ചത്. തലയ്ക്കും കഴുത്തിനും തോളിനും ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ദമ്മാം അൽ മുവാസാത്ത് ആശുപത്രിയിൽ മൂന്ന് മാസത്തോളമായി ചികിത്സയിലായിരുന്നു.

ഭാര്യയും ഒരു വയസ്സുള്ള കുട്ടിയുമടങ്ങുന്നതാണ് ഷിജുവിെൻറ കുടുംബം. ഇന്ത്യൻ എംബസി വളൻറിയർ മണിക്കുട്ടൻ, സെയ്ഹാത്തിലെ സുഹൃത്തുക്കൾ എന്നിവരുടെ നിരന്തരമായ പ്രോത്സാഹനവും പരിചരണവുമാണ് ഷിജുവിെൻറ ആരോഗ്യനിലയിൽ പുരോഗതിയുണ്ടാക്കിയത്. തുടർന്ന് മണിക്കുട്ടൻ, മഞ്ജു മണിക്കുട്ടൻ എന്നിവരുടെ നേതൃത്വത്തിൽ ശ്രീലങ്കൻ എയർലൈൻസിെൻറ വീൽചെയർ ടിക്കറ്റിൽ അദ്ദേഹത്തെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കുകയായിരുന്നു.

ഷിജുവിെൻറ നിർധനാവസ്ഥ മനസ്സിലാക്കി, മണിക്കുട്ടെൻറ അഭ്യർത്ഥന പരിഗണിച്ചുകൊണ്ട് ആശുപത്രി ബിൽ തുക അൽ മുവാസാത്ത് ആശുപത്രി എച്ച്.ആർ മാനേജർ പൂർണമായും ഒഴിവാക്കി നൽകി. റിയാദ് ഇന്ത്യൻ എംബസി വെൽഫെയർ വിഭാഗം കൗൺസിലർ ഷബീർ, അൽ അഹ്സയിലെ ഇന്ത്യൻ വളൻറിയർ വിക്രമൻ, ടാൻസ്വ ഭാരവാഹി ജി. സെൽവകുമാർ എന്നിവരുടെ ഏകോപനത്തിൽ ഇന്ത്യയിൽ നിന്നുള്ള മെഡിക്കൽ എസ്‌കോർട്ടിനെയും ആംബുലൻസും ക്രമീകരിച്ചു.

വ്യാഴാഴ്ച ദമ്മാമിൽനിന്ന് ശ്രീലങ്കൻ എയർലൈൻസിൽ മെഡിക്കൽ നഴ്സ് ആൽവിനൊപ്പം പുറപ്പെട്ട ഷിജു, വെള്ളി രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. തുടർന്ന് ഷാലോം ആശുപത്രിയുടെ ആംബുലൻസിൽ അദ്ദേഹത്തെ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് മാറ്റി. ഷിജുവിന്‍റെ സൗജന്യ ചികിത്സയ്ക്കും യാത്രാസൗകര്യങ്ങൾക്കും വഴിയൊരുക്കിയ അൽ മുവാസാത്ത് ആശുപത്രി അധികൃതർക്കും, സൗദി ഭരണകൂടത്തിനും, റിയാദ് ഇന്ത്യൻ എംബസിക്കും, സ്പോൺസർക്കും, മണിക്കുട്ടൻ, മഞ്ജു മണിക്കുട്ടൻ എന്നിവർക്കും, സെയ്ഹാത്തിലെ സുഹൃത്തുക്കൾക്കും, സാമൂഹിക പ്രവർത്തകൻ സുരേഷ് ഭാരതി ഉൾപ്പെടെയുള്ള മറ്റു വളൻറജിയർമാർക്കും ഷിജുവിെൻറ കുടുംബാംഗങ്ങൾ നന്ദി അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പൊലീസ് ചമഞ്ഞ് വിദേശ വനിതകളെ തട്ടിപ്പിനിരയാക്കി; കുവൈത്തിൽ പാകിസ്ഥാനി യുവാവ് പിടിയിൽ
സൗദിയിൽ പ്രവാസികൾക്ക് തിരിച്ചടി; പ്രോജക്റ്റ് മാനേജ്‌മെന്‍റ് മേഖലയിൽ 70 ശതമാനം സ്വദേശിവൽക്കരണം