
മസ്കറ്റ്: പ്രവാചക നിന്ദയില്‍ ബിജെപിയുടെ നിലപാട് വിശദീകരിച്ചുള്ള കത്ത് ഒമാനിൽ വിതരണം ചെയ്തത് ഇന്ത്യൻ എംബസി വഴി. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിഗ് നല്‍കിയ കത്താണ് ഒമാന്‍ ഇന്ത്യന്‍ എംബസി കമ്യൂണിക്കേഷന്‍ സെക്രട്ടറിയുടെ ഇ മെയിലിലൂടെ മാധ്യമങ്ങള്‍ക്ക് കൈമാറിയത്.
ഇതില്‍ വിമര്‍ശനവുമായി കോൺഗ്രസ് എംപി ശശി തരൂര്‍ രംഗത്തെത്തി. കേന്ദ്ര സർക്കാരും രാഷ്ട്രീയപാർട്ടിയും തമ്മിലുള്ള വ്യത്യാസം എംബസി ഉദ്യോഗസ്ഥർ മറന്നുവെന്ന് ശശിതരൂർ വിമര്‍ശിച്ചു.
ആരാണ് നുപുര്‍ ശര്‍മ്മ ? രാജ്യത്തിന് തലവേദനയായ വിവാദത്തിന് വഴിവച്ച ബിജെപി നേതാവ്
ബിജെപി എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നെന്നും ഏതെങ്കിലും വിഭാഗത്തെയോ മതത്തെയോ അവഹേളിക്കുന്ന പ്രത്യയശാസ്ത്രങ്ങള്‍ക്കെതിരാണെന്നുമാണ് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് നല്‍കിയ കത്തില്‍ വിശദമാക്കുന്നത്.
ദുബായ്: പ്രവാചകൻ മുഹമ്മദ് നബിയെ അവഹേളിച്ച കൊണ്ടുള്ള ബിജെപി നേതാക്കളുടെ പ്രസ്താവനയിൽ പ്രതികരണവുമായി യുഎഇ. വിവാദ പ്രസ്താവനയെ ശക്തമായി അപലപിക്കുന്നതായി യുഎഇ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
പ്രവാചക നിന്ദ: അറബ് രാജ്യങ്ങളുടെ അതൃപ്തി പരിഹരിക്കാൻ പ്രധാനമന്ത്രി ഇടപെട്ടേക്കും
മാനുഷിക മൂല്യങ്ങൾക്കും തത്ത്വങ്ങൾക്കും വിരുദ്ധമായിട്ടുള്ള എല്ലാത്തരം ആശയങ്ങളേയും പ്രസ്താവനകളേയും പ്രവൃത്തികളേയും യുഎഇ തള്ളിക്കളയുന്നതായും വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. മതവിശ്വാസങ്ങളെ ആക്രമിക്കാനും വിദ്വേഷ പ്രസംഗങ്ങൾ നടത്താനുള്ള ശ്രമങ്ങൾ ഒന്നിച്ചു നിന്ന് നേരിടണമെന്നും സഹിഷ്ണുതയുടേയും മാനുഷിക സഹവര്‍ത്തിത്വത്തിൻ്റേയും മൂല്യങ്ങൾ പ്രചരിപ്പിക്കാനുള്ള ലോകരാഷ്ട്രങ്ങൾ ഒന്നിച്ചു വരണമെന്നും പ്രസ്താവനയിൽ യുഎഇ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ