അതിർത്തിയിലൂടെ 'നിലംതൊടാതെ' ചീറിപ്പാഞ്ഞ് കാർ, സംശയം തോന്നി തടഞ്ഞുനിർത്തി, സെൻട്രൽ സ്റ്റോറേജിൽ 15 പെട്ടികളിലായി 300 മെഷീൻ ഗൺ വെടിയുണ്ടകൾ

Published : Aug 08, 2025, 12:46 PM ISTUpdated : Aug 08, 2025, 12:47 PM IST
gun bullets inside car

Synopsis

അതിര്‍ത്തിയില്‍ നിന്ന് വാഹനം പെട്ടെന്ന് കടന്ന് പോകുന്നത് കണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ കാര്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. 

ദോഹ: അബു സംറ അതിർത്തി വഴി രാജ്യത്തേക്ക് ഗണ്യമായ അളവിൽ മെഷീൻ ഗൺ ബുള്ളറ്റുകൾ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി ഖത്തർ ലാൻഡ് കസ്റ്റംസ് വകുപ്പ്. കാറിനുള്ളിൽ രഹസ്യ അറയുണ്ടാക്കി ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച 300 മെഷീൻ ഗൺ വെടിയുണ്ടകളാണ് കസ്റ്റംസ് അധികൃതർ പിടികൂടിയത്. എകെ-47 റൈഫിളിൽ നിറയ്ക്കാനുപയോഗിക്കുന്നവയാണ് പിടിച്ചെടുത്ത വെടിയുണ്ടകൾ. സംഭവത്തിൽ കാറിലുണ്ടായിരുന്ന രണ്ടുപേരെ കസ്റ്റഡിയിലെടുത്തു.

15 പെട്ടികളിലായാണ് വെടിയുണ്ടകൾ സൂക്ഷിച്ചിരുന്നത്. ഡ്രൈവർ സീറ്റിനും മുൻ യാത്രക്കാരന്റെ സീറ്റിനും ഇടയിലുള്ള കാറിന്റെ സെൻട്രൽ സ്റ്റോറേജ് ഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു ഈ പെട്ടികളെല്ലാം കണ്ടെത്തിയത്. ആർക്കും സംശയം തോന്നാത്ത വിധം സമർത്ഥമായാണ് വെടിയുണ്ടകൾ അടങ്ങിയ പെട്ടികൾ കാറിന്റെ സെൻട്രൽ സ്റ്റോറേജ് ഭാഗത്ത് വെച്ചിരുന്നത്.

അബു സംറ അതിർത്തിയിൽ നിന്ന് വാഹനം പെട്ടെന്ന് കടന്നുപോകാൻ ശ്രമിക്കുന്നത് കണ്ടപ്പോൾ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക്‌ സംശയം തോന്നി. തുടർന്ന്, കാർ തടഞ്ഞുനിർത്തി യാത്രക്കാരെ ചോദ്യം ചെയ്തപ്പോൾ അസ്വാഭാവികമായ പെരുമാറ്റവും പരസ്പരബന്ധമില്ലാത്ത മറുപടിയും ആയതോടെ വാഹനം മുഴുവൻ പരിശോധിക്കുകയായിരുന്നു. കള്ളക്കടത്ത് ശ്രമവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റഡിയിലെടുത്തുവെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. അന്വേഷണം തുടരുന്നതിനാൽ ഇവരുടെ വിവരങ്ങൾ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പിടികൂടുന്നതിന്റെ ദൃശ്യങ്ങൾ ഖത്തർ കസ്റ്റംസ് പുറത്തുവിട്ടിട്ടുണ്ട്.

 

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

കൃത്യമായ ആസൂത്രണം; വാട്ട്‌സാപ്പ് വഴി ഫോട്ടോ അയയ്ക്കും, കണ്ടാൽ ഒറിജിനൽ ബ്രാൻഡഡ് ഹാൻഡ് ബാഗുകൾ, കയ്യിലെത്തുക വ്യാജൻ, പ്രതി പിടിയിൽ
കുവൈത്ത് പൗരനെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയ കേസ്; പ്രതി കസ്റ്റഡിയിൽ, പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം