പോർട്ടിലെത്തിയ ഷിപ്മെന്‍റ് പരിശോധിച്ച് കസ്റ്റംസ്, എയര്‍ കണ്ടീഷനറുകളിൽ ഒളിപ്പിച്ചത് 13 ലക്ഷം ലഹരി ഗുളികകൾ

Published : Mar 11, 2025, 05:24 PM IST
പോർട്ടിലെത്തിയ ഷിപ്മെന്‍റ്  പരിശോധിച്ച് കസ്റ്റംസ്, എയര്‍ കണ്ടീഷനറുകളിൽ ഒളിപ്പിച്ചത് 13 ലക്ഷം ലഹരി ഗുളികകൾ

Synopsis

തുറമുഖത്ത് എത്തിയ ഷിപ്മെന്‍റില്‍ ഒളിപ്പിച്ച നിലയിലാണ് ഇവ കണ്ടെത്തിയത്. 

റിയാദ്: സൗദി അറേബ്യയിൽ വന്‍ ലഹരിമരുന്ന് വേട്ട. 13 ലക്ഷം ക്യാപ്റ്റഗണ്‍ ഗുളികകളാണ് സൗദി സകാത്ത്, ടാക്സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി പിടിച്ചെടുത്തത്. അല്‍ ബത അതിര്‍ത്തി തുറമുഖത്ത് നിന്നാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്. 

സൗദിയിലെത്തിയ ഷിപ്മെന്‍റില്‍ ഒളിപ്പിച്ചാണ് ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ചത്. 1,364,706 ലഹരി ഗുളികകളാണ് പിടികൂടിയത്. എയര്‍ കണ്ടീഷനറുകളില്‍ ഒളിപ്പിച്ചാണ് ലഹരിമരുന്ന് കടത്താന്‍ ശ്രമം നടന്നത്. സൗദിയിലേക്ക് ഇറക്കുമതി ചെയ്യുന്നതും കയറ്റുമതി ചെയ്യുന്നതുമായ വസ്തുക്കള്‍ കര്‍ശനമായി പരിശോധിക്കാനുള്ള കസ്റ്റംസ് പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുകയാണ്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തില്‍ വിവരം ലഭിക്കുന്നവര്‍ 1910 എന്ന നമ്പരിലോ, 009661910 എന്ന അന്താരാഷ്ട്ര നമ്പരിലോ അറിയിക്കണമെന്നും 1910@zatca.gov.sa എന്ന ഇ മെയില്‍ ഐഡിയിലോ അറിയിക്കണമെന്നും അധികൃതര്‍ അഭ്യർത്ഥിച്ചു. 

Read Also - പ്രവാസികൾ മറക്കരുത്; കൂട്ടുകാരൻ തന്നുവിട്ട പലഹാരം, ചെറിയൊരു സഹായം, അറിയാതെ ചെയ്യുന്ന ഈ പ്രവൃത്തി കുരുക്കാവും

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിസ ലഭിക്കാൻ ഏജൻസിക്ക് പണം നൽകി, ഒമാനിലെത്തിയപ്പോൾ പാസ്പോർട്ട് കൈക്കലാക്കി ചൂഷണം, ഹേമന്ദിനും ജൈഫറിനും തുണയായി പ്രവാസി ലീഗൽ സെൽ
ഖത്തറിൽ റോബോടാക്സി പരീക്ഷണം, പൊതുജനങ്ങൾക്ക് യാത്ര ചെയ്യാൻ അവസരം