പള്ളികൾ വാണിജ്യ പരസ്യങ്ങൾക്കായി ഉപയോഗിക്കരുത്, വിലക്കേർപ്പെടുത്തി കുവൈത്ത് ഇസ്ലാമിക കാര്യ മന്ത്രാലയം

Published : Mar 11, 2025, 04:56 PM IST
പള്ളികൾ വാണിജ്യ പരസ്യങ്ങൾക്കായി ഉപയോഗിക്കരുത്, വിലക്കേർപ്പെടുത്തി കുവൈത്ത് ഇസ്ലാമിക കാര്യ മന്ത്രാലയം

Synopsis

ഉൽപ്പന്നങ്ങളും വാണിജ്യ വസ്തുക്കളും പരസ്യം ചെയ്യുന്നതിന് പള്ളികൾ ഉപയോഗിക്കരുത്. 

കുവൈത്ത് സിറ്റി: ഏതെങ്കിലും ഉൽപ്പന്നമോ വാണിജ്യ വസ്തുവോ പരസ്യം ചെയ്യുന്നതിന് പള്ളികൾ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് മന്ത്രാലയത്തിന്‍റെ ഇഫ്താ അതോറിറ്റി പുറപ്പെടുവിച്ച ഫത്വ പാലിക്കാൻ ഇമാമുമാരോടും മുഅദ്ദിനുകളോടും ആവശ്യപ്പെട്ട് ഇസ്ലാമിക കാര്യ മന്ത്രാലയം. ഇഫ്താ, ശരീഅത്ത് ഗവേഷണ വിഭാഗത്തിന് കീഴിലുള്ള ഇഫ്താ അതോറിറ്റിയുടെ പൊതു കാര്യ സമിതി പുറപ്പെടുവിച്ച ഫത്വ പാലിക്കേണ്ടതിൻ്റെ പ്രാധാന്യം മന്ത്രാലയത്തിലെ പള്ളികളുടെ വിഭാഗം ആവർത്തിച്ചു.

ലാഭം ലക്ഷ്യമിട്ടുള്ള സ്ഥാപനങ്ങൾ പള്ളികളിൽ സൗജന്യ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന രീതിയെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് മറുപടിയായാണ് കഴിഞ്ഞ വർഷം ഫത്വ പുറപ്പെടുവിച്ചത്. പള്ളികൾ സ്ഥാപിച്ചതിന്‍റെ പവിത്രമായ ലക്ഷ്യത്തിന് വിരുദ്ധമായതിനാൽ, ഏതെങ്കിലും ഉൽപ്പന്നമോ വാണിജ്യ വസ്തുവോ പരസ്യം ചെയ്യുന്നതിനുള്ള വേദിയായി പള്ളികൾ ഉപയോഗിക്കരുതെന്ന് ഫത്വയിൽ വ്യക്തമായി പറയുന്നു. പ്രാർത്ഥനാ ഹാളുകൾക്കുള്ളിലും പുറത്തെ മുറ്റങ്ങളിലും ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് മുക്തമായി പള്ളികളുടെ പവിത്രതയും ശുചിത്വവും നിലനിർത്തേണ്ടതിന്‍റെ ആവശ്യകത ഇത് വ്യക്തമാക്കുന്നു. 

Read Also -  പ്രവാസികൾ മറക്കരുത്; കൂട്ടുകാരൻ തന്നുവിട്ട പലഹാരം, ചെറിയൊരു സഹായം, അറിയാതെ ചെയ്യുന്ന ഈ പ്രവൃത്തി കുരുക്കാവും

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

മദീന പള്ളിയിലെ ‘റൗദ സന്ദർശന’ത്തിൽ നിയന്ത്രണം, ഒരാൾക്ക് വർഷത്തിലൊരിക്കൽ മാത്രം
പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം