മക്കയിൽ വിതരണം ചെയ്യുന്ന ഈത്തപ്പഴങ്ങളുടെ ഗുണനിലവാരം പരിശോധിക്കാന്‍ വിദഗ്ധ സംഘം

By Web TeamFirst Published Mar 21, 2023, 12:59 AM IST
Highlights

റമദാനിൽ നോമ്പുകാർക്ക് നൽകുന്ന ഈത്തപ്പഴത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ഫീൽഡ് പരിശോധന നടത്താൻ പ്രത്യേക സംഘത്തെ നിശ്ചയിച്ചതായി വകുപ്പ് മേധാവി ഹസൻ അൽസുവൈഹരി പറഞ്ഞു. 

റിയാദ്: മക്കയിലെ മസ്ജിദുൽ ഹറമിൽ വിതരണം ചെയ്യുന്ന ഈത്തപ്പഴങ്ങളുടെ ഗുണനിലവാരം പരിശോധിക്കാൻ വിഗഗ്ധ സംഘമുണ്ടാകും. ഇരുഹറം കാര്യാലയത്തിന് കീഴിലെ പ്രതിരോധ, പരിചരണ വകുപ്പാണ് ഹറമിൽ വിതരണം ചെയ്യുന്ന ഈത്തപ്പഴങ്ങൾ പരിശോധിക്കുന്നതിന് വിദഗ്ധ സംഘത്തെ നിയോഗിച്ചിരിക്കുന്നത്. സംഘം പരിശോധിച്ചു ഗുണനിലവാരം ഉറപ്പുവരുത്തിയ ഈത്തപ്പഴങ്ങളാണ് ഹറമിൽ വിതരണം ചെയ്യുക. 

റമദാനിൽ നോമ്പുകാർക്ക് നൽകുന്ന ഈത്തപ്പഴത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ഫീൽഡ് പരിശോധന നടത്താൻ പ്രത്യേക സംഘത്തെ നിശ്ചയിച്ചതായി വകുപ്പ് മേധാവി ഹസൻ അൽസുവൈഹരി പറഞ്ഞു. ഫീൽഡിലും ലബോറട്ടറിയിലുമായി ഇത്തരത്തിൽ പന്ത്രണ്ടോളം പരിശോധനകൾ നടത്തും. ഇത്തപ്പഴത്തിന്റെ ഈർപ്പം, അതിൽ അടങ്ങിയ ഇരുമ്പ്, സിങ്ക് എന്നിവയുടെ ശതമാനം, ഫംഗസ്-കോളിഫോം ബാക്ടീരിയ ബാധ, ഭാരം, വലിപ്പം തുടങ്ങിയവയാണ് പരിശോധിക്കുന്നത്.

ഏറ്റവും ഉയർന്ന നിലവാരത്തിലും നിശ്ചയിച്ച വ്യവസ്ഥകൾക്കനുസരിച്ചും സേവനം നൽകുന്നവർക്കായിരിക്കും റമദാനിൽ ഹറമിലെ ഇഫ്താർ ഒരുക്കുന്നതിനുള്ള ലൈസൻസ് നൽകുക. ഈത്തപ്പഴത്തതിന്റെ അളവും ഗുണനിലവാരവും പാലിക്കുന്നതിൽ പ്രതിബദ്ധതയുണ്ടാകണമെന്നത് നിബന്ധനകളിലുണ്ടെന്നും അൽസുവൈഹരി പറഞ്ഞു.
 

(12) فحص ميداني ومخبري لجودة تمور إفطار الصائمين بالمسجد الحرام.https://t.co/6KdLTbfi0b pic.twitter.com/9wheX9a4Ow

— رئاسة شؤون الحرمين (@ReasahAlharmain)


Read also:  സൗദി അറേബ്യയിലെ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള ഹജ്ജ് തീർത്ഥാടകർ റമദാൻ പത്തിന് മുമ്പ് അപേക്ഷിക്കണം

click me!