
കുവൈത്ത് സിറ്റി: കുവൈത്തിലെ ഫെന്‍റാസ് പ്രദേശത്ത് ഇന്ത്യൻ പൗരന്‍റെ മൃതദേഹം കണ്ടെത്തി. ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ടയാളുടെ കൈകൾ വെട്ടിമാറ്റിയ നിലയിലായിരുന്നു, പരിസരത്തെ പാറകളിൽ രക്തം തളംകെട്ടിയ നിലയിലായിരുന്നു.
പബ്ലിക്ക് പ്രോസിക്യൂട്ടറും ഫോറൻസിക് എവിഡൻസ് ഡിപ്പാർട്ട്‌മെന്‍റും സംഭവസ്ഥലം വിശദമായി പരിശോധിക്കുന്നതിനായി അധികൃതർ പ്രദേശം ഉടൻ തന്നെ വളഞ്ഞു. നടന്നത് കൊലപാതകമാണെന്ന് പ്രാഥമിക ഫോറൻസിക് പരിശോധനകൾ സ്ഥിരീകരിച്ചു. തുടർന്ന് നടന്ന ദ്രുതഗതിയിലുള്ള അന്വേഷണത്തിനൊടുവിൽ, കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഒരു ഫിലിപ്പിനോ പ്രവാസിയെ അഹ്മദി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കൂടുതൽ ചോദ്യം ചെയ്യലിനും നിയമനടപടികൾക്കുമായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ