
റിയാദ്: സൗദി അറേബ്യയിലെ ത്വാഇഫിന് സമീപം അൽ കുർമയിൽ ഹൃദയാഘാതം മൂലം മരിച്ച തിരുവല്ല കവിയൂർ കല്ലുപറമ്പിൽ വീട്ടിൽ ചെല്ലപ്പൻ നായരുടെ മകൻ സന്തോഷ് കുമാറിന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു. മൃതദേഹം ബുധനാഴ്ച ഉച്ചക്ക് 2.30ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചു. ജൂലൈ 29നാണ് ഇദ്ദേഹം മരണപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 10.30ന് ജിദ്ദയിൽനിന്നും പുറപ്പെടുന്ന വിമാനത്തിലാണ് കൊണ്ടുപോകുന്നത്.
36 വർഷമായി അൽ കുർമയിൽ എ.സി മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു. കുടുംബം നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ജിദ്ദ നവോദയ പ്രവർത്തകൻ ഷിജു പനുവേലിനെ ചുമതലപ്പെടുത്തിയിരുന്നു.
Read Also - 20 കാരൻ 25 മിനിറ്റ് നേരം 'മരിച്ചു', ക്ലിനിക്കലി ഡെഡ്; ഡോക്ടർമാർ വിധിയെഴുതി, പക്ഷേ സംഭവിച്ചത് മറ്റൊന്ന്!
നവോദയ ഭാരവാഹികളായ മുഹമ്മദ് റിയാസ്, ശ്രീജിത്ത് കണ്ണൂർ, എം.പി. യൂസഫ്, തൻസീർ സൈനുദ്ദീൻ, അജിത് കൃഷ്ണൻ നഗർകോവിൽ തുടങ്ങിയവർ നടപടികൾ പൂർത്തിയാക്കാൻ രംഗത്തുണ്ടായിരുന്നു. കേന്ദ്ര ജീവകാരുണ്യ കമ്മിറ്റി ജോയിൻ കൺവീനർമാരായ പന്തളം ഷാജി, സുരേഷ് പടിയം തുടങ്ങിയവർ ജിദ്ദ ഇന്ത്യൻ കോൺസുലറ്റുമായും എംബാമിങ് സെൻററുമായും ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കി നൽകി. കമലയാണ് സന്തോഷിെൻറ അമ്മ. ഭാര്യ: ശ്രീലത.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam