റിയാദിൽ വാഹനാപകടത്തിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

Published : Jan 23, 2024, 04:36 PM IST
റിയാദിൽ വാഹനാപകടത്തിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

Synopsis

റിയാദ് തഖസൂസിയിലെ സ്പെഷലിസ്റ്റ് മെഡിക്കൽ സെൻററിൽ നാലുവർഷമായി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹം 10 ദിവസം മുമ്പാണ് അപകടത്തിൽ മരിച്ചത്.

റിയാദ്: വാഹനാപകടത്തിൽ മരിച്ച പത്തനംതിട്ട തിരുവല്ല കുളക്കാട് പുളിക്കപറമ്പിൽ സുനിൽ ബാബുവിൻറെ (57) മൃതദേഹം നാട്ടിലെത്തിച്ചു. റിയാദിൽനിന്ന് ശ്രീലങ്കൻ വിമാനത്തിൽ കൊണ്ടുപോയ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വവസതിയായ അരുൺ നിവാസിലെത്തിച്ച് സംസ്കരിച്ചു. 

റിയാദ് തഖസൂസിയിലെ സ്പെഷലിസ്റ്റ് മെഡിക്കൽ സെൻററിൽ നാലുവർഷമായി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹം 10 ദിവസം മുമ്പാണ് അപകടത്തിൽ മരിച്ചത്. പരേതരായ നാരായണ പിള്ള, ചെല്ലമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ഗീത. മക്കൾ: സൂര്യ, ആര്യ (റിയാദ് കിങ് ഖാലിദ് ആശുപത്രി). മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജാഫർ വീമ്പൂർ, റഫീഖ് പട്ടാമ്പി എന്നിവരുടെ നേതൃത്വത്തിലാണ് പൂർത്തീകരിച്ചത്. 

Read Also -  ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ളവര്‍ക്ക് വിസയില്ലാതെ ഈ ഗൾഫ് രാജ്യത്തേക്ക് പ്രവേശിക്കാമോ? വ്യക്തമാക്കി അധികൃതര്‍

റിയാദിൽ മരിച്ച പ്രവാസി ഇന്ത്യക്കാരന്‍റെ മൃതദേഹം നാട്ടിൽ കൊണ്ടുപോയി

റിയാദ്: റിയാദിലെ അൽഈമാൻ ആശുപത്രിയിൽ മരിച്ച ഉത്തർപ്രദേശ് ജൂൺപൂർ സ്വദേശി റിയാസ് അഹമ്മദിന്‍റെ (41) മൃതദേഹം നാട്ടിൽ കൊണ്ടുപോയി. റിയാദിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ വാരാണസി എയർപോർട്ടിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് ഖബറടക്കി. 

പിതാവ്: ഇസ്തിയാഖ്, മാതാവ്: റൂഖ്സാന, ഭാര്യ: സമീന. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ഭാരവാഹികൾ നേതൃത്വം നൽകി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഗൾഫിലേക്കുള്ള ചരക്കുനീക്കം ഇനി ഒമാൻ വഴി
ബിഗ് ടിക്കറ്റ് - ദുബായ് മലയാളിക്ക് 150,000 ദിർഹം സമ്മാനം