
മസ്കറ്റ്: ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ളവര്‍ക്ക് ഒമാനിലേക്ക് വിസയില്ലാതെ പ്രവേശിക്കാനാകുമെന്ന പ്രചാരണങ്ങളില്‍ വ്യക്തത വരുത്തി റോയല്‍ ഒമാന്‍ പൊലീസ്. ഒമാനും ഖത്തറും ഉള്‍പ്പെടെ 62 രാജ്യങ്ങളിലേക്ക് വിസയില്ലാതെ ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് യാത്ര ചെയ്യാമെന്നായിരുന്നു പ്രചാരണം.
ഹെന്‍ലി റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി വിസ ഫ്രീയായോ ഓണ്‍ അറൈവല്‍ വിസയിലോ ആണ് യാത്ര ചെയ്യാനാകുക എന്നും പ്രചാരണം ഉണ്ടായിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്നും മുന്‍ കാലങ്ങളിലേത് പോലെ തന്നെ ഒമാനിലേക്ക് പ്രവേശിക്കുന്നതിനുള്ള വിസാ നടപടികളില്‍ മാറ്റമില്ലെന്നും റോയല്‍ ഒമാന്‍ പൊലീസ് റിലേഷന്‍ ഡയറക്ടര്‍ മേജര്‍ മുഹമ്മദ് അല്‍ ഹാഷ്മിയെ ഉദ്ധരിച്ച് പ്രാദേശിക ന്യൂസ് പോര്‍ട്ടല്‍ 'ദി അറേബ്യൻ സ്റ്റോറീസ്' റിപ്പോര്‍ട്ട് ചെയ്തു.
യുഎസ്, കാനഡ, യൂറോപ്യന്‍ വിസകളുള്ള ഇന്ത്യക്കാര്‍ക്ക് ഒമാനിലേക്ക് വരുമ്പോള്‍ ഓണ്‍ അറൈവല്‍ വിസാ സൗകര്യമുണ്ട്. കനേഡിയന്‍ റെസിഡന്‍സിനും ഒമാനിലേക്ക് സൗജന്യമായി ഓണ്‍ അറൈവല്‍ വിസയില്‍ പ്രവേശിക്കാനാകും. വിസ 14 ദിവസത്തേക്കാണ് ലഭിക്കുന്നതെന്നും കാലതാമസം കൂടാതെ ഓണ്‍ അറൈവല്‍ വിസ ലഭ്യമാക്കുമെന്നും മേജര്‍ മുഹമ്മദ് അല്‍ ഹാഷ്മി വ്യക്തമാക്കി.
Read Also - അയോധ്യക്കും മേലെ, ആകാശം മുട്ടെ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രാമക്ഷേത്രം വരുന്നു; അതും ഇന്ത്യക്ക് പുറത്ത്
വിമാന ഷെഡ്യൂളില്‍ മാറ്റം വരുത്തി എയര്‍ലൈന്‍; സാങ്കേതിക കാരണങ്ങളെ തുടര്‍ന്നെന്ന് വിശദീകരണം
കുവൈത്ത് സിറ്റി: കുവൈത്ത് എയര്‍വേയ്സ് വിമാന ഷെഡ്യൂളുകള്‍ പുനഃക്രമീകരിച്ചു. കെയ്റോ, ജിദ്ദ എന്നീ സ്ഥലങ്ങളിലേക്കുള്ള വിമാന സര്‍വീസുകളാണ് റീ ഷെഡ്യൂള്‍ ചെയ്തത്. സാങ്കേതിക കാരണങ്ങളെ തുടര്‍ന്നാണെന്ന് എയര്‍ലൈന്‍ അറിയിച്ചു. അതേസമയം വിവിധ സ്ഥലങ്ങളിലേക്ക് പോകുന്നവര്‍ ഷെഡ്യൂള്‍ പരിശോധിച്ച് ഉറപ്പാക്കണമെന്നും പുതുക്കിയ സമയക്രമം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണെന്നും കുവൈത്ത് എയര്‍വേയ്സ് വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ