
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞയാഴ്ച റിയാദിലെ ആശുപത്രിയിൽ മരിച്ച കൊല്ലം മേലില സ്വദേശി സന്തോഷ് കുമാറിന്‍റെ (55) മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. ശാരീരിക അസ്വസ്ഥതകൾ മൂലം ശുമൈസി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.
റിയാദിൽ അൽ ഷബാബ് കൺസ്ട്രക്ഷൻ കമ്പനിയിലെ ജീവനക്കാരനാണ്. പിതാവ്: പവനൻ (പരേതൻ), മാതാവ്: സരള, ഭാര്യ: മഞ്ജു, മക്കൾ: അനുഷ, അജീഷ. കഴിഞ്ഞദിവസം റിയാദിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ തിരുവനന്തപുരത്തേക്കാണ് കൊണ്ടുപോയത്. ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി സ്വദേശത്ത് കൊണ്ടുപോയി സംസ്കരിച്ചു. റിയാദ് കെ.എം.സി.സി ആലപ്പുഴ ജില്ലാ സെക്രട്ടറി സിയാദ് കായംകുളത്തിെൻറ നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam