ടൂറിസ്റ്റ് വിസയിൽ ദിവസങ്ങൾക്കുള്ളിൽ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

Published : Jan 11, 2024, 11:23 AM IST
ടൂറിസ്റ്റ് വിസയിൽ ദിവസങ്ങൾക്കുള്ളിൽ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

Synopsis

30 വർഷത്തോളമായി സൗദിയിൽ ജോലി ചെയ്ത രാമസ്വാമി പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോയ ശേഷം ടൂറിസ്റ്റ് വിസയിൽ തിരിച്ചെത്തി ദിവസങ്ങൾക്കുള്ളിലാണ് മരണം സംഭവിച്ചത്.

റിയാദ്: ടൂറിസ്റ്റ് വിസയിൽ റിയാദിലെത്തി ദിവസങ്ങൾക്കുള്ളിൽ മരിച്ച പാലക്കാട്‌ മണ്ണാർക്കാട് കരിമ്പുഴ കോട്ടപ്പുറം പന്തപ്പൂലാക്കിൽ തെരുവ് വീട്ടിൽ രാമസ്വാമിയുടെ (55) മൃതദേഹം നാട്ടിലെത്തിച്ചു. റിയാദിൽനിന്ന് ഫ്ലൈനാസ് വിമാനത്തിൽ ചൊവ്വാഴ്ച കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി രാവിലെ 11 ഓടെ തിരുവില്ലാമല ഐവർ മഠത്തിൽ സംസ്കരിച്ചു. 

30 വർഷത്തോളമായി സൗദിയിൽ ജോലി ചെയ്ത രാമസ്വാമി പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോയ ശേഷം ടൂറിസ്റ്റ് വിസയിൽ തിരിച്ചെത്തി ദിവസങ്ങൾക്കുള്ളിലാണ് മരണം സംഭവിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് റിയാദ് മലസിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ്: മുരുഗൻ, മാതാവ്: പളനി അമ്മ. ഭാര്യ: ഷീബ, മക്കൾ: അമൽ കൃഷ്ണ, ഐശ്വര്യ. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള പ്രവർത്തനം റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂരിെൻറ നേതൃത്വത്തിലാണ് പൂർത്തീകരിച്ചത്. 

Read Also - 2023-ഉം കീഴടക്കി, 69 ശതമാനത്തിലധികം വോട്ട്, അറബ് ലോകത്തെ ഏറ്റവും സ്വാധീനമുള്ള നേതാവായി സൗദി കിരീടാവകാശി

ഭക്ഷണം പാചകം ചെയ്യുന്നതിനിടെ നെഞ്ചുവേദന; പ്രവാസി മലയാളി  താമസസ്ഥലത്ത് മരിച്ചു

 

റിയാദ്: സൗദി അറേബ്യയിലെ താമസസ്ഥലത്ത് ഭക്ഷണം പാകം ചെയ്യുന്നതിനിടെ നെഞ്ചുവേദനയുണ്ടായി മലയാളി മരിച്ചു. മലപ്പുറം കിഴിശ്ശേറി കുഴിമണ്ണ പുവതൊടയിൽ വീട്ടിൽ മുഹമ്മദ്‌ ബഷീർ (48) ആണ് റിയാദിൽനിന്ന് 300 കിലോമീറ്റര്‍ അകലെ ശഖ്റയിൽ മരിച്ചത്. 

ചൊവ്വാഴ്ച ഉച്ചക്ക് സ്വന്തം താമസസ്ഥലത്ത് ഭക്ഷണം പാകം ചെയ്യുന്നതിനിടെ ശാരീരിക അസ്വസ്ഥതകളുണ്ടാവുകയായിരുന്നു. അൽപസമയത്തിനുള്ളിൽ മരിക്കുകയും ചെയ്തു. ശഖ്റയിൽ തന്നെ ജോലി ചെയ്യുകയായിരുന്നു. പിതാവ് - അലവി കുട്ടി, മാതാവ് -  ഫാത്തിമ, ഭാര്യ - റൈഹാനത്ത്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾക്കായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ശഖ്റ കെ.എം.സി.സി മെഹ്ബൂബ് കണ്ണൂർ, അൽതാഫ് വണ്ടൂർ എന്നിവർ രംഗത്തുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...


PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

കുവൈത്തിൽ ശൈത്യകാലം വൈകും, വ്യക്തമാക്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഒമാനിൽ നിര്യാതനായി