11 മാസം മുമ്പ് ജോലിക്കെത്തി, ഛർദിയും തലവേദനയും മൂലം ചികിത്സയിലിരിക്കെ ഹൃദയാഘാതം, പ്രവാസി നഴ്സിന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു

Published : Oct 12, 2025, 06:29 PM IST
saudi-obit

Synopsis

ഛർദിയും തലവേദനയും കാരണം ചികിത്സയിലിരിക്കെ ഹൃദയാഘാതം സംഭവിച്ചാണ് മരിച്ചത്. 11 മാസം മുമ്പാണ് എയ്ഞ്ചൽ ജോലിക്കായി സൗദിയിലെത്തിയത്. എയ്ഞ്ചലിന്റെ പിതാവ് റോബിൻസൺ അമ്പൂരിൽ പാസ്റ്റർ ആണ്.

റിയാദ്: സൗദി വടക്കൻ പ്രവിശ്യയിലെ അറാർ ഗവൺമെന്‍റ് ആശുപത്രി ഐസിയു നഴ്‌സായിരുന്ന തമിഴ്‌നാട് വെല്ലൂർ അമ്പൂർ സ്വദേശിനി എയ്ഞ്ചൽ റോബിൻസൺ (26) ന്റെ മൃതദേഹം സൗദി എയർലൈൻസ് വിമാനത്തിൽ അറാറിൽ നിന്ന് റിയാദിലേക്കും അവിടെ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ നാട്ടിലുമെത്തിച്ചു. കഴിഞ്ഞ മാസമാണ് എയ്ഞ്ചൽ നിര്യാതയായത്.

ഛർദിയും തലവേദനയും കാരണം ചികിത്സയിലായിരിക്കെ ഹൃദയാഘാതം സംഭവിച്ചാണ് മരണം സംഭവിച്ചത്. താലൂക്ക് സ്വദേശിനിയാണ്. 11 മാസം മുമ്പാണ് എയ്ഞ്ചൽ ജോലിക്കായി സൗദിയിലെത്തിയത്. എയ്ഞ്ചലിന്റെ പിതാവ് റോബിൻസൺ അമ്പൂരിൽ പാസ്റ്റർ ആണ്. ഔദ്യോഗിക നടപടികൾ സാക്കിർ ഹുസൈൻ താമരത്തിന്റെ (അറാർ പ്രവാസി അസോസിയേഷൻ) നേതൃത്വത്തിലാണ് പൂർത്തിയായത്. തമിഴ്നാട് സർക്കാരുമായും കുടുംബവുമായും ബന്ധപ്പെടാൻ സുരേഷ് ഭാരതിയും (സൗദി തമിഴ്‌നാട് സോഷ്യൽ വെൽഫെയർ അസോസിയേഷൻ) ഇടപെട്ടിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റിയാദിലെ ലോക പ്രതിരോധ പ്രദർശനം 2026; ഇന്ത്യൻ പ്രതിനിധി സംഘത്തെ കേന്ദ്ര പ്രതിരോധ സഹമന്ത്രി നയിക്കും
ക്യാൻസർ അതിജീവനത്തിൽ വിസ്മയമായി സൗദി; ജി20 രാജ്യങ്ങളിൽ മുൻനിരയിൽ