
ദോഹ: മികച്ച ഡിസൈൻ ആശയങ്ങൾക്ക് സമ്മാനം നൽകുന്ന ഖത്തർ മ്യൂസിയത്തിന്റെ ഡിസൈൻ ദോഹ പ്രൈസ് 2026 പ്രഖ്യാപിച്ചു. കരകൗശലം, ഉൽപന്ന ഡിസൈൻ, ഫർണിച്ചർ ഡിസൈൻ, എമർജിങ് ടാലന്റ് എന്നീ നാലു വിഭാഗങ്ങളിലായാണ് സമ്മാനങ്ങള്‍ നല്‍കുന്നത്. ഓരോ വിഭാഗത്തിലെയും വിജയികൾക്ക് രണ്ടു ലക്ഷം റിയാൽ (ഏകദേശം 46 ലക്ഷം രൂപ) വീതം സമ്മാനമായി ലഭിക്കും.
രണ്ട് വർഷത്തിലൊരിക്കൽ നൽകുന്ന അവാര്‍ഡിന്റെ രണ്ടാം സീസണാണിത്. മിഡിൽ ഈസ്റ്റ്, വടക്കൻ ആഫ്രിക്ക(മിന) മേഖലകളിലെ പൗരന്മാർക്കും താമസക്കാർക്കും മത്സരത്തിൽ പങ്കെടുക്കാം. മേഖലയിലെ മികച്ച ഡിസൈനർമാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ഡിസൈൻ ദോഹ ബിനാലെയുടെ ഭാഗമായി നൽകുന്ന ഡിസൈൻ ദോഹ പ്രൈസിന് ഏപ്രിൽ 20 മുതൽ ജൂൺ 30 വരെ അപേക്ഷകൾ സമർപ്പിക്കാം.
ഖത്തർ മ്യൂസിയം ചെയർപേഴ്സൻ ശൈഖ അൽ മയാസ ബിൻത് ഹമദ് ആൽഥാനി തെരഞ്ഞെടുത്ത ജൂറിയാണ് ജേതാക്കളെ പ്രഖ്യാപിക്കുന്നത്. ഡിസൈൻ, റീട്ടെയിൽ രംഗത്തെ പ്രമുഖർ ഉൾപ്പെടുന്നതാണ് ജൂറി. വിജയികൾക്ക് സമ്മാനത്തുകക്ക് പുറമെ, അന്താരാഷ്ട്ര തലത്തിൽ കൂടുതൽ അവസരങ്ങളും ഡിസൈൻ റെഡിസൻസി എന്നിവയും ലഭിക്കും.
കർശന മാനദണ്ഡങ്ങളോടെയാണ് വിജയികളെ തെരഞ്ഞെടുക്കുക. തെരഞ്ഞെടുക്കുന്ന 20 ഫൈനലിസ്റ്റുകളുടെ ഡിസൈനുകൾ ജൂറി പാനലിന് മുന്നിൽ പ്രദർശിപ്പിക്കും. രണ്ടാഴ്ചത്തേക്ക് പൊതുജനങ്ങൾക്കായി ഒരു പ്രത്യേക പോപ്പ്-അപ്പ് എക്സിബിഷനിലൂടെ ഈ ഡിസൈനുകൾ പ്രദർശിപ്പിക്കും. മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്സ് ആൻഡ് സയൻസിൽ നടക്കുന്ന ചടങ്ങിലായിരിക്കും നാല് വിജയികളെയും പ്രഖ്യാപിക്കുക. വിജയികളെ പ്രഖ്യാപിക്കുന്ന സമ്മാനദാന ചടങ്ങോടെ പരിപാടിക്ക് സമാപനമാകും.
read more: ഗിരീഷ് കർണാട് തിയേറ്റർ സ്മാരക വേദി അഞ്ചാമത് അവാർഡ് കുവൈത്ത് പ്രവാസി ഷമേജ് കുമാറിന്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ