ഡോ: ആരോമൽ ടി, ഡോ: തുളസീധരകുറുപ്പ്, സബീർ കലാകുടീരം എന്നിവർ അടങ്ങിയ ജൂറി അംഗങ്ങളാണ് ജേതാവിനെ തിരഞ്ഞെടുത്തത്

കുവൈത്ത് സിറ്റി: ഇന്ത്യൻ തീയേറ്റർ രംഗത്തെ വിശ്വനാടക ചലച്ചിത്ര സാംസകാരിക പ്രവർത്തകനായിരുന്ന ഗിരീഷ് കർണാടിന്റെ പേരിൽ പ്രവർത്തിക്കുന്ന ഗിരീഷ് കർണാട് തിയേറ്റർ സ്മാരക വേദിയുടെ അഞ്ചാമത് അവാർഡ് പ്രവാസി തിയേറ്റർ രംഗത്തെ (നാടകം) സമഗ്ര സംഭാവനക്ക് ഷമേജ് കുമാറിന് ലഭിച്ചു. ഡോ: ആരോമൽ ടി, ഡോ: തുളസീധരകുറുപ്പ്, സബീർ കലാകുടീരം എന്നിവർ അടങ്ങിയ ജൂറി അംഗങ്ങളാണ് ജേതാവിനെ തിരഞ്ഞെടുത്തത്.

ഇരുപത് വർഷമായി കുവൈത്തിൽ താമസിക്കുന്ന ഷമേജിനെ തേടി കേരള സംഗീത നാടക അക്കാദമിയുടെ മികച്ച സംവിധായകനുള്ള പുരസ്‌കാരം, ഗ്ലോബൽ തിയേറ്റർ എക്സ്സലെൻസ് അവാർഡ്, റോട്ടറി ഇന്റർനാഷണൽ അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ എത്തിയിട്ടുണ്ട്. ഷമേജ് കുവൈത്ത് ഓയിൽ കമ്പനിയിൽ എഞ്ചിനീയർ ആയി ജോലി ചെയ്യുന്നു.

നാടകത്തോടൊപ്പം ഷോർട് ഫിലിം രംഗത്തും സജീവമായ ഷമേജ് കുമാർ 2024ൽ ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശിച്ചപ്പോൾ നടന്ന കൾച്ചറൽ പരിപാടിയുടെ മുഖ്യ സംഘാടകൻ കൂടി ആയിരുന്നു. മെയ് മാസം 19ന് രണ്ടു മണിക്ക് പത്തനംതിട്ട പ്രസ്സ് ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര ഗാന രചയിതാവ് വയലാർ ശരത്ചന്ദ്ര വർമ്മ അവാർഡ് വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.

read more: എർത്ത്‌ന പു​ര​സ്കാ​ര​പ​ട്ടി​ക​യി​ൽ ഇടം നേടി ഉ​ർ​വി ഫൗ​ണ്ടേ​ഷ​ൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം