എമര്‍ജന്‍സി ലേനുകളിലൂടെയുള്ള ഓവര്‍ടേക്കിങ്; കടുത്ത ശിക്ഷ ലഭിക്കുമെന്ന് മുന്നറിയിപ്പ്

By Web TeamFirst Published May 21, 2021, 8:01 PM IST
Highlights

എമര്‍ജന്‍സി ലേനുകള്‍ ഇത്തരത്തില്‍ ഉപയോഗിക്കുന്നത് ഫെഡറല്‍ റോഡ് ആന്റ് ട്രാഫിക് നിയമം 42-ാം വകുപ്പ് പ്രകാരം 1000 ദിര്‍ഹം വരെ പിഴയും ഡ്രൈവര്‍ക്ക് ആറ് ബ്ലാക് പോയിന്റുകളും ലഭിക്കാവുന്ന കുറ്റമാണെന്ന് പൊലീസ് അറിയിച്ചു.

അബുദാബി: എമര്‍ജന്‍സി ലേനുകളിലൂടെ ഓവര്‍ടേക്ക് ചെയ്യുന്ന വാഹനങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അബുദാബി പൊലീസ്. റോഡിലെ നിയമങ്ങള്‍ പാലിക്കുന്നത് സംബന്ധിച്ച് പൊതുജനങ്ങളില്‍ കൂടുതല്‍ അവബോധം സൃഷ്‍ടിക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി.

എമര്‍ജന്‍സി ലേനുകള്‍ ഇത്തരത്തില്‍ ഉപയോഗിക്കുന്നത് ഫെഡറല്‍ റോഡ് ആന്റ് ട്രാഫിക് നിയമം 42-ാം വകുപ്പ് പ്രകാരം 1000 ദിര്‍ഹം വരെ പിഴയും ഡ്രൈവര്‍ക്ക് ആറ് ബ്ലാക് പോയിന്റുകളും ലഭിക്കാവുന്ന കുറ്റമാണെന്ന് പൊലീസ് അറിയിച്ചു. ഓവര്‍ടേക്ക് ചെയ്യാനായി റോഡുകളിലെ എമര്‍ജന്‍സി ലേനുകള്‍ ഉപയോഗിക്കുന്നത് അപകടകരമാണ്. ഇതിന് പുറമെ അപകടങ്ങള്‍ സംഭവിക്കുന്ന സ്ഥലത്ത് എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് യഥാസമയം എത്തിച്ചേരുന്നതിന് ഇത് തടസമാവുകയും അങ്ങനെ വിലപ്പെട്ട ജീവനുകള്‍ റോഡുകളില്‍ പൊലിയുന്നതിന് കാരണമായി മാറുമെന്നും പൊലീസ് പുറത്തിറക്കിയ മുന്നറിയിപ്പില്‍ പറയുന്നു.
 

|

لكم التعليق

بثت بالتعاون مع مركز المتابعة والتحكم-أبوظبي، وضمن المبادرة الإعلامية "لكم التعليق" وحملة درب السلامةً مشاهد لخطورة التجاوز من كتف الطريق المخصص لمركبات الطوارئ والذي يعزز سرعة الوصول لمواقع الحوادث وإسعاف المصابين وإنقاذ حياتهم pic.twitter.com/V5dzRbELFX

— شرطة أبوظبي (@ADPoliceHQ)
click me!