
അബുദാബി: കാലങ്ങളായി ഉന്നയിക്കുന്ന ആവശ്യങ്ങൾ അവഗണിക്കുന്നതിനെതിരെ ഒന്നിക്കാൻ തീരുമാനിച്ചു പ്രവാസി സംഘടനകൾ. പ്രവാസി വോട്ടവകാശം ഉൾപ്പടെ നേടിയെടുക്കാൻ ഒന്നിച്ചു പ്രവർത്തിക്കാൻ അബുദാബിയിൽ മുപ്പത്തിലധികം പ്രവാസി സംഘടനകൾ ഒന്നിച്ച ' ഡയസ്പോറ സമ്മിറ്റ് ' തീരുമാനിച്ചു. അബുദാബി കെഎംസിസി സംഘടിപ്പിച്ച ദി കേരള ഫെസ്റ്റിന്റെ ഭാഗമായിരുന്നു കൂട്ടായ്മ.
ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഡിറ്റർ പിജി സുരേഷ് കുമാർ ആണ് ചർച്ച നയിച്ചത്. പ്രവാസികളുടെ ഐക്യത്തിന്റെ വേദിയായി മാറുകയായിരുന്നു ഡയസ്പോറ സമ്മിറ്റ്. വരാൻ പോകുന്ന ലോകസഭ തെരഞ്ഞെടുപ്പിലും പ്രവാസിക്ക് വോട്ടു ചെയ്യാനാവാത്ത സ്ഥിതി, വിമാന നിരക്ക് വർധനവിൽ പ്രതീക്ഷ നൽകുന്ന ഇടപെടലുകൾ ഇല്ലാത്തത്. വർധിച്ചു വരുന്ന പ്രവാസികളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനു പുതിയ സൗകര്യങ്ങളുടെ അനിവാര്യത. ഇവ ചർച്ച ചെയ്യാൻ ആയിരുന്നു സമ്മിറ്റ്.
കെഎംസിസി സംഘടിപ്പിച്ച വേദിയിൽ ഇന്ത്യൻ സോഷ്യൽ കാലചരൽ സെന്റർ, ഇൻഡയൻ ഇസ്ലാമിക് സെന്റർ, അഭ്ദാബി മലയാളി സമാജം , കേരള കൾച്ചർ സെന്റർ,. ഇൻകാസ് തുടങ്ങി മുപ്പത്തോളം സംഘടനകൾ ആണ് ഒന്നിച്ചെത്തിയത്. ഓരോരുത്തരും സമർപ്പിച്ച നിർദേശങ്ങൾ ചർച്ചയായി. രാഷ്ട്രീയ വ്യത്യാസങ്ങളിൽ ചിതറിപ്പോകാതെ ഒരുമിച്ച് നിൽക്കാനുള്ള തീരുമാനം ആയിരുന്നു പ്രധാനം. നിയമപരമായി നേടിയെടുക്കാൻ കഴിയുന്നവയ്ക്ക് നിയമ വഴി സ്വീകരിക്കണം. ഇതിനുള്ള പിന്തുണ എല്ലാവരും അറിയിച്ചു.
സാധാരണ പ്രവാസികൾക്ക് താങ്ങാൻ കഴിയാത്ത എൻആര്‍ഐ സീറ്റുകൾ, പ്രവാസികൾക്ക് വിദ്യാഭ്യാസം നേടാൻ അവസരം നൽകിയിരുന്ന വിദൂര വിദ്യാഭ്യാസ കോഴ്‌സുകൾ നിലച്ചത് , ഇന്ത്യൻ സ്‌കൂളുകളിൽ സീറ്റുകളുടെ അപര്യാപ്തത, താങ്ങാൻ കഴിയാത്ത വിദ്യാഭ്സ ചെലവ് എന്നിവയിലും ചർച്ചകളും നിർദേശങ്ങളും ഉയർന്നു. കൃത്യമായ ഇടവേളകളിൽ തീരുമാനങ്ങൾ വിലയിരുത്തനും കൂട്ടായ്മ തുടരാനും തീരുമാനിച്ചാണ് സമ്മിറ്റ് അവസാനിച്ചത്. മൂന്നു ദിവസം നീണ്ട കെഎംസിസി കേരള ഫെസ്റ്റ് ഗൗരവം ഉള്ള ചർച്ചകൾ കൊണ്ടും ഐക്യം കൊണ്ടും ആണ് ശ്രദ്ധേയമായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ