
റിയാദ്: സൗദി അറേബ്യയിലുള്ള സ്വദേശി, വിദേശി തീർഥാടകരുടെ ഹജ്ജ് രജിസ്‌ട്രേഷന് തുടക്കമായി. www.localhaj.haj.gov.sa എന്ന വെബ്‌സൈറ്റ് വഴിയോ നുസ്‌ക് ആപ്പിലൂടെയോ രജിസ്റ്റർ ചെയ്യാം. നാല് കാറ്റഗറികളായി തിരിച്ച ഹജ്ജ് പാക്കേജുകൾക്ക് വ്യത്യസ്ത തുകയാണ് അടക്കേണ്ടത്. രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കുമ്പോൾ തെരഞ്ഞെടുക്കുന്ന പാക്കേജ് തുക അടക്കണം.
വാറ്റ് ഉൾപ്പെടെ 3,984.75 റിയാൽ (എക്കണോമിക്), 8092.55 റിയാൽ (മിന ടെൻറ്), 10366.10 റിയാൽ (മിനായിൽ കൂടുതൽ സൗകര്യത്തോടെയുള്ള ടെൻറ്), 13,150.25 റിയാൽ (മിന ടവർ) എന്നിങ്ങനെയാണ് നാല് കാറ്റഗറിയിലുള്ള ഹജ്ജ് പാക്കേജുകൾ. ഏറ്റവും കുറഞ്ഞ 4,099.75 റിയാൽ എക്കണോമിക് പാക്കേജിൽ മിനായിൽ തമ്പ് സൗകര്യം ഉണ്ടായിരിക്കില്ല. അറഫ, മുസ്ദലിഫ തുടങ്ങിയ പ്രദേശങ്ങളിൽ പരിമിതമായ യാത്ര, താമസ സൗകര്യങ്ങൾ ഉണ്ടായിരിക്കും.
8,092.55 റിയാൽ, 10,366.10 റിയാൽ പാക്കേജുകളിൽ മിന, അറഫ എന്നിവിടങ്ങളിൽ എല്ലാ സൗകര്യങ്ങളോടെയുമുള്ള ടെൻറ്, ഭക്ഷണം, ട്രാൻസ്‌പോർട്ടേഷൻ തുടങ്ങിയവ ഉണ്ടാവും. 13,265.25 റിയാൽ പാക്കേജിൽ മിനായിലെ താമസം, ജംറകളുടെ അടുത്തുള്ള ടവർ കെട്ടിടത്തിലായിരിക്കും. അറഫയിൽ പ്രത്യേകം ടെൻറും മറ്റു സൗകര്യങ്ങളും ഉണ്ടായിരിക്കും. തീർഥാടകൻ മക്കയിൽ എത്തുന്നതുവരെയുള്ള ട്രാൻസ്‌പോർട്ടേഷൻ ഫീ നാല് കാറ്റഗറിയിലും ഉണ്ടായിരിക്കില്ല.
റമദാൻ പ്രമാണിച്ച് മദീന പള്ളിയിൽ വിപുലമായ ഒരുക്കങ്ങള്‍
റിയാദ്: റമദാനെ വരവേൽക്കാൻ മദീന പ്രവാചകപള്ളിയിൽ വിപുലമായ ഒരുക്കം. ഇരുഹറം പരിപാലന കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് പതിവുപോലെ ഇത്തവണയും വിപുലമായ ഒരുക്കങ്ങൾ പൂർത്തിയാക്കിവരുന്നത്. ഇതിൻറെ മുന്നോടിയായി ഇരുഹറം കാര്യാലയം ശിൽപശാല നടത്തി. പ്രവാചകപള്ളിയിലെത്തുന്ന വിശ്വാസികളുടെയും സന്ദർശകരുടെയും എണ്ണം വർധിക്കുന്നതിനനുസരിച്ച് സേവനങ്ങൾ ഊർജിതമാക്കുക, ജോലികൾ കാര്യക്ഷമമാക്കുക, പ്രാർഥനാ ഹാളുകൾ, സംസം വിതരണം, ഖുർആൻ, പരവതാനികൾ എന്നിവ ഒരുക്കുക, ഇഫ്താർ പരിപാടികളും സേവനങ്ങളും സംഘടിപ്പിക്കുക, ശുചീകരണം, അണുവിമുക്തമാക്കൽ, തിരക്കേറിയ സമയങ്ങളിൽ ആരാധകരുടെ എണ്ണത്തിന് അനുസൃതമായി ആരാധകരുടെ തിരക്ക് ക്രമീകരിക്കുക തുടങ്ങിയ തയ്യാറെടുപ്പുകൾ ശിൽപശാല ചർച്ച ചെയ്തു.
ഇത്തവണ മസ്ജിദുന്നബയിലും പുറത്ത് മുറ്റങ്ങളിലും വിതരണം ചെയ്യുന്ന ഇഫ്താർ വിഭവങ്ങളുടെ എണ്ണം 85 ലക്ഷത്തിലധികം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 4.5 കോടിയിലധികം പേർക്ക് സംസം നിറച്ച ബോട്ടിലുകൾ വിതരണം ചെയ്യും. പ്രവാചകപള്ളിയിലൂടനീളം ടൈംടേബിൾ അനുസരിച്ച് 18,000 സംസം പാത്രങ്ങൾക്കടുത്ത് കുടിവെള്ള ഗ്ലാസുകൾ വിതരണം ചെയ്യും. പള്ളിയുടെ പുറത്തെ മുറ്റങ്ങളിൽ സംസംവിതരണത്തിനായി 1,205 ടാപ്പുകൾ സജ്ജീകരിക്കും എന്നിവ റമദാൻ പ്രവർത്തനത്തിലുൾപ്പെടും.
ഓപ്പറേഷൻ, മെയിൻറനൻസ്, ക്ലീനിങ് ജോലികൾ എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിനുള്ള സംവിധാനവും ശിൽപശാല അവലോകനം ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ