ജോലി പോകും; ഒമാനിലെ പ്രവാസികള്‍ക്ക് തിരിച്ചടി

Published : Apr 29, 2020, 05:06 PM ISTUpdated : Apr 29, 2020, 05:12 PM IST
ജോലി പോകും; ഒമാനിലെ പ്രവാസികള്‍ക്ക് തിരിച്ചടി

Synopsis

ഒമാനിൽ   സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്തുവരുന്ന   വിദേശികൾക്ക്  പകരം  ഒമാൻ സ്വദേശികളെ  നിയമിക്കാൻ  തീരുമാനം

മസ്കത്ത്: ഒമാനിൽ   സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്തുവരുന്ന   വിദേശികൾക്ക്  പകരം  ഒമാൻ സ്വദേശികളെ  നിയമിക്കാൻ  തീരുമാനം. പകരം നിയമന  നടപടികൾ  എത്രയും വേഗത്തിലാക്കുവാൻ ഒമാൻ ധനകാര്യ മന്ത്രാലയം എല്ലാ  സർക്കാർ വകുപ്പുകൾക്കും  നിര്‍ദേശം  നൽകിക്കഴിഞ്ഞു.

ഉയർന്ന തസ്തികകളിൽ  ഉൾപ്പെടെ വിവിധ തൊഴിൽ തസ്തികകളിൽ  എത്രയും വേഗം  സ്വദേശിവൽക്കരണം  നടപ്പിലാക്കാൻ  ഒരു സമയക്രമം  ഉടൻ തയ്യാറാക്കണമെന്നു ഒമാൻ ധനകാര്യ  മന്ത്രാലയം  രാജ്യത്തെ  എല്ലാ സർക്കാർ വകുപ്പുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

മലയാളികളടക്കം  ധരാളം ഇന്ത്യക്കാർ ഒമാനിലെ സർക്കാർ , അർദ്ധ സർക്കാർ മേഖലയിൽ ഇപ്പോൾ  സേവനം നടത്തി വരുന്നുണ്ട്. ഈ പ്രഖ്യാപനം ഒമാനിലെ സർക്കാർ  സേവനത്തിലിരിക്കുന്ന പ്രവാസികൾക്ക് കനത്ത ഒരു തിരിച്ചടിയാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മസാജ് സെന്‍ററിന്‍റെ മറവിൽ അനാശാസ്യം നടത്തിയ പ്രവാസി അറസ്റ്റിൽ
'മദർ ഓഫ് ഓൾ ഡീൽസ്', സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും, വരുന്നത് വിലക്കുറവിന്റെ നാളുകൾ