
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് 19 ബാധിച്ച് ഒരു ഇന്ത്യക്കാരന്‍ കൂടി മരിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ് 61കാരനാണ് മരണമടഞ്ഞത്. ഇതോടെ കൊവിഡ് വൈറസ് ബാധിച്ച് രാജ്യത്ത് മരണമടഞ്ഞവരുടെ എണ്ണം 23 ആയി. ഇവരില്‍ 8 പേര്‍ ഇന്ത്യക്കാരാണ്.
164 രോഗികള്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 1176 ആയി. അതേ സമയം 64 ഇന്ത്യക്കാര്‍ അടക്കം 152 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് വൈറസ് ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 3440 ആയി. ഇവരില്‍ 1682പേര്‍ ഇന്ത്യക്കാരാണ്.
Read more: യുഎഇയില്‍ കൊവിഡ് ബാധിച്ച് പ്രവാസി മലയാളി യുവാവ് മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam