
കുവൈത്ത് സിറ്റി: ഒരു നിസ്സാര തർക്കം കുവൈത്തിലെ ഫർവാനിയ ഗവർണറേറ്റിൽ ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചു. സിഗരറ്റിന്‍റെ പേരിലുണ്ടായ വഴക്കിനെ തുടർന്ന് 20 വയസ്സിനടുത്തുള്ള ഒരു പാകിസ്ഥാൻ യുവാവ് സ്വന്തം പിതാവിനെ കൊലപ്പെടുത്തുകയായിരുന്നു. ഒരു ആഴ്ച മുമ്പ് നടന്ന ഈ സംഭവം അതീവ രഹസ്യമായിട്ടാണ് പൊലീസ് അന്വേഷിച്ചത്. കത്രിക ഉപയോഗിച്ച് നിരവധി തവണ കുത്തിയാണ് മകൻ പിതാവിനെ കൊലപ്പെടുത്തിയത്. ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ സെൻട്രൽ ജയിലിലേക്ക് മാറ്റി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam