
ദോഹ: ബോധാവസ്ഥയിലുള്ള രോഗിയില്‍ നടത്തിയ ബ്രെയിന്‍ ട്യൂമര്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായതായി ഖത്തറിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ (എച്ച്എംസി) ഡോക്ടര്‍മാര്‍. 55 വയസ്സുള്ള സ്ത്രീയിലാണ് കോര്‍ട്ടിക്കല്‍ ബ്രെയിന്‍ മാപ്പിങ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ശസ്ത്രക്രിയ നടത്തിയത്.
തലച്ചോറിന് ക്ഷതം സംഭവിക്കുകയും മെറ്റാസ്റ്റാറ്റിക് ബ്രെയിന്‍ ട്യൂമര്‍ ബാധിക്കുകയും ചെയ്ത സ്ത്രീയിലാണ് എവേക് ക്രനിയോട്ടമി എന്നറിയപ്പെടുന്ന സങ്കീര്‍ണമായ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതെന്ന് ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ സിറാജുദ്ദീന്‍ ബെല്‍ഖൈര്‍ അറിയിച്ചു. ശസ്ത്രക്രിയയുടെ തുടക്കത്തില്‍ ചര്‍മ്മം മുറിക്കുന്ന സമയത്ത് മാത്രമാണ് രോഗിക്ക് മയങ്ങാനുള്ള മരുന്ന് ചെറിയ അളവില്‍ നല്‍കിയത്. പിന്നീട് രോഗി ബോധാവസ്ഥയിലായിരിക്കുന്ന സമയത്താണ് ന്യൂറോ സര്‍ജന്‍മാരുടെയും ഇലക്ട്രോഫിസിയോളജി സംഘത്തിന്റെയും സഹായത്തോടെ ബ്രെയിന്‍ മാപ്പിങ് പൂര്‍ത്തിയാക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam