
കുവൈത്ത് സിറ്റി: കുവൈത്തിൽ മോഷണ കേസിൽ പ്രവാസി വീട്ടുജോലിക്കാരിക്കെതിരെ പരാതി. ഏഷ്യക്കാരനായ ഗാര്‍ഹിക തൊഴിലാളിക്കെതിരെയാണ് ഫർവാനിയ പൊലീസ് സ്റ്റേഷനിൽ മോഷണ പരാതി നൽകിയത്. കുവൈത്തി പൗരനാണ് പരാതി നല്‍കിയത്.
താൻ വീട്ടിലില്ലാതിരുന്ന സമയം, ഗാര്‍ഹിക തൊഴിലാളി പൂട്ടിയിട്ടിരുന്ന തന്‍റെ കിടപ്പുമുറിയിൽ അതിക്രമിച്ച് കയറിയെന്നും പണവും വിലപിടിപ്പുള്ള സ്വർണ്ണാഭരണങ്ങളും മോഷ്ടിച്ച് കടന്നുകളഞ്ഞുവെന്നാണ് ഇയാളുടെ ആരോപണം. മാസങ്ങളോളം വീട്ടിൽ ജോലി ചെയ്ത സ്ത്രീയെ പിന്നീട് കാണാതായി. ഔദ്യോഗികമായി മോഷണ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ കണ്ടെത്താനും പിടികൂടാനും അന്വേഷണ ഉദ്യോഗസ്ഥർ ശ്രമം തുടരുകയാണ്.
Read Also - കുവൈത്തിൽ അസ്ഥിര കാലാവസ്ഥ; ശക്തമായ പൊടിക്കാറ്റിനും ഒറ്റപ്പെട്ട മഴക്കും സാധ്യത
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam