കുവൈത്തില്‍ ബുധനാഴ്ച വരെ ഇടയ്ക്കിടെ മഴയും ശക്തമായ കാറ്റും ഉണ്ടാകാനുള്ള സാധ്യത പ്രവചിക്കുന്നുണ്ട്. 

കുവൈത്ത് സിറ്റി: കുവൈത്തിലെ ചില പ്രദേശങ്ങളിൽ ശക്തമായ കാറ്റിനും, ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ ആക്ടിംഗ് ഡയറക്ടർ ധരാർ അൽ-അലി പറഞ്ഞു. ബുധനാഴ്ച വരെ അസ്ഥിര കാലാവസ്ഥ തുടരും. പൊടി മൂടിയതിനാൽ കാഴ്ച പരിധി കുറയും. 

പ്രാദേശികമായി 'സരയാത്ത്' എന്നറിയപ്പെടുന്ന ഈ കാലയളവ് ഒരു പരിവർത്തന കാലമാണെന്ന് അൽ-അലി വിശദീകരിച്ചു. മഴയ്‌ക്കൊപ്പം സജീവമായ കാറ്റും ഉണ്ടാകും. ഇത് ചില പ്രദേശങ്ങളിൽ കാഴ്ച പരിധി 1,000 മീറ്ററിൽ താഴെയായി കുറച്ചേക്കാം. ഇടയ്ക്കിടെ മഴയും ശക്തമായ കാറ്റും ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. വാഹനമോടിക്കുന്നവർ പ്രത്യേകിച്ച് ഹൈവേകളിലും മരുഭൂമിയിലെ റോഡുകളിലും സഞ്ചരിക്കുന്നവർ കാഴ്ച പരിധി കുറവായതിനാൽ ജാഗ്രത പാലിക്കണമെന്ന് അൽ-അലി ഉപദേശിച്ചു. ആറ് അടിയിൽ കൂടുതൽ ഉയരമുള്ള തിരമാലകളുള്ളതിനാൽ കടലില്‍ പോകുന്നവര്‍ക്കും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Read Also - ഹജ്ജ് തീർഥാടകർക്ക് താമസിക്കാൻ നാല് ലക്ഷത്തിലേറെ മുറികൾക്ക് പെർമിറ്റ് നൽകി മക്ക മുനിസിപ്പാലിറ്റി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം