Latest Videos

ഡോ. ആനി ഫിലിപ്പിന്റെ വിയോ​ഗം; പ്രവാസ ലോകത്തിന് തീരാ നഷ്ടം

By Web TeamFirst Published Jan 6, 2024, 11:43 PM IST
Highlights

ബ്രിട്ടനിൽ ഗൈനക്കോളജി കൺസൾട്ടാന്റായി സേവനമനുഷ്ടിക്കുകയായിരുന്നു ആനി ഫിലിപ്പ്. ഭർത്താവ് ഡോ. ഷംസ് മൂപ്പൻ ബ്രിട്ടനിൽ ഓർത്തോഡോണ്ടിസ്റ്റായി ജോലി ചെയ്യുന്നു.

തിരുവനന്തപുരം: സ്വദേശി ഡോ. ആനി ഫിലിപ്പിന്റെ മരണം പ്രവാസലോകത്തിന് തീരാനഷ്ടം. ബ്രിട്ടനിലെ ബെഡ്ഫോർഡ്ഷെയറിലുള്ള വെസ്റ്റണിങ്ങിലാണ് ആനി ഫിലിപ്പ് അന്തരിച്ചത്. പ്രവാസ രം​ഗത്ത് പേരെടുത്ത ​ഗൈനക്കോളജിസ്റ്റായിരുന്നു ആനി ഫിലിപ്പ്.  കാൻസർ ബാധിതയായി ചികിത്സയിലിരിക്കെയാണ് മരണം. 
ഇന്ത്യക്ക് പുറമെ, സൗദി അറേബ്യ, ദുബായ്, ബ്രിട്ടൻ എന്നിവിടങ്ങളിലായി പതിറ്റാണ്ടുകൾ ജോലി ചെയ്യുകയും പ്രവാസി ലോകത്ത് ചിരപരിചിതയാകുകയും ചെയ്തു. ഗൈനക്കോളജി രംഗത്ത് ഒളിമങ്ങാത്ത വ്യക്തിമുദ്ര പതിപ്പിച്ചാണ് ഡോക്ടർ വിടപറയുന്നത്.

ട്രിവാൻഡ്രം മെഡിക്കൽ കോളജ് ഗ്രാജ്വേറ്റ്സ് അസോസിയേഷന്റെ (യുകെ) സജീവ പ്രവർത്തകയായിരുന്നു ഇവർ. അവസാന കാലത്തും കർമനിരതയായിരുന്നു.  ലുധിയാനയിലെ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽനിന്നാണ് എംബിബിഎസ് ബിരുദവും എംഡിയും കരസ്ഥമാക്കിയത്. ഇന്ത്യയിലും വിദേശത്തുമായി ഉപരിപഠനവും ജോലിയും. ബ്രിട്ടനിൽ ഗൈനക്കോളജി കൺസൾട്ടാന്റായി സേവനമനുഷ്ടിക്കുകയായിരുന്നു ആനി ഫിലിപ്പ്. ഭർത്താവ് ഡോ. ഷംസ് മൂപ്പൻ ബ്രിട്ടനിൽ ഓർത്തോഡോണ്ടിസ്റ്റായി ജോലി ചെയ്യുന്നു. മക്കൾ: ഡോ. ഏബ്രഹാം തോമസ്, ഡോ. ആലീസ് തോമസ് (ഇരുവരും യുകെ).

click me!