
റിയാദ്: ലഹരി വസ്തുവായി ഉപയോഗിക്കുന്ന ഖാത് ചെടികളുടെ ശേഖരം പിടികൂടി. സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറൻ അതിർത്തിയിൽ ജീസാന് സമീപം അൽഅർദ മേഖലയിൽ നിന്നാണ് 150 കിലോഗ്രാം ഖാത് രാജ്യത്തേക്ക് കടത്താനുള്ള ശ്രമം അതിർത്തി രക്ഷാസേനയുടെ പട്രോളിങ് വിഭാഗം പരാജയപ്പെടുത്തിയത്.
Read Also - പ്രവാസികള്‍ക്ക് തിരിച്ചടി; നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ചുമത്താനുള്ള തീരുമാനത്തിന് അംഗീകാരം
ലഹരി വസ്തു പിടിച്ചെടുക്കുകയും കടത്താൻ കൊണ്ടുവന്നരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മേൽനിയമ നടപടികൾക്കായി പിടികൂടിയ ലഹരി വസ്തുവും കസ്റ്റഡിയിലായവരെയും ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. ഇത്തരത്തിലുള്ള ലഹരി വസ്തു കടത്തിനെതിരെ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ മക്ക, റിയാദ് എന്നീ മേഖലകളിൽ 911, മറ്റിടങ്ങളിൽ 999, നർക്കോട്ടിക് വിഭാഗം ജനറൽ ഡയക്ടറേറ്റിലേക്ക് 995 എന്നീ നമ്പറുകളിൽ അറിയിക്കണമെന്ന് രാജ്യവാസികളോട് അധികൃതർ ആവശ്യപ്പെട്ടു. 995@gdnc.gov.sa എന്ന ഇമെയിലിലും വിവരം അറിയിക്കാം.
(ഫോട്ടോ: ജീസാന് സമീപം അൽഅർദ മേഖലയിൽനിന്ന് ഖാത് ലഹരി വസ്തു പിടികൂടിയപ്പോൾ)
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ