
തിരുവനന്തപുരം: കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വി.പി.എസ് ഹെല്‍ത്ത്കെയര്‍ 50 കോടി രൂപ സഹായധനമായി നല്‍കും. വിപിഎസ് ഹെല്‍ത്ത്കെയര്‍ സിഎംഡിയും പ്രവാസി വ്യവസായിയുമായ ഡോ. ശംസീര്‍ വയലില്‍ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
പ്രളയബാധിത പ്രദേശങ്ങളിലെ ആരോഗ്യം, വീട്, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ വിദഗ്ദരെ അണിനിരത്തി പദ്ധതി തയ്യാറുക്കുമെന്നും ഡോ. ശംസീര്‍ അറിയിച്ചു. പ്രളയത്തിന്റെ ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളില്‍ വസ്ത്രം, ഭക്ഷണം, മരുന്ന്, വെള്ളം എന്നിവ എത്തിക്കുന്നതിന് മുന്‍കൈയ്യെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam