ഹാഷിഷുമായി കുവൈത്തില്‍ രണ്ടുപേര്‍ പിടിയില്‍

By Web TeamFirst Published Sep 10, 2022, 10:05 PM IST
Highlights

രണ്ടുപേരെയും നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ വിഭാഗം തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

കുവൈത്ത് സിറ്റി: കുവൈത്തില്‍ ലഹരിമരുന്നുമായി രണ്ട് പേരെ പിടികൂടി. ഇവരില്‍ നിന്ന് ഹാഷിഷ് പിടിച്ചെടുത്തു. രണ്ടുപേരെയും നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ വിഭാഗം തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. നാല് കിലോഗ്രാം ഷാബു, 100 ഗ്രാം ഹാഷിഷ് എന്നിവയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.

കഴിഞ്ഞ ദിവസം കുവൈത്തില്‍ വന്‍ ലഹരിമരുന്ന് ശേഖരം പിടിച്ചെടുത്തിരുന്നു. യൂറോപ്യന്‍ രാജ്യത്ത് നിന്ന് തപാല്‍ സേവനം വഴിയെത്തിയ  25,000 കാപ്റ്റഗണ്‍ ഗുളികകളാണ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്തു. ലഹരിമരുന്ന് നിയന്ത്രണ വിഭാഗം കസ്റ്റംസ് ഡിപ്പാര്‍ട്ട്‌മെന്റുമായി സഹകരിച്ചാണ് പ്രതികളെ പിടികൂടിയത്. 

അതേസമയം കുവൈത്തിലേക്ക് ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തിരുന്നു. സമുദ്രമാര്‍ഗം രാജ്യത്തേക്ക് ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച സ്ത്രീയെ തീരസുരക്ഷാ സേനയിലെ ഉദ്യോഗസ്ഥരാണ് അറസ്റ്റ് ചെയ്തത്. കുവൈത്തിന്റെ സമുദ്രാതിര്‍ത്തി കടന്നെത്തിയ സ്ത്രീയെ റഡാര്‍ സംവിധാനം വഴി നിരീക്ഷിച്ചിരുന്നു. പിടിയിലായ സ്ത്രീ ഏത് രാജ്യക്കാരിയാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല. 

വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതിന് ഒന്‍പത് പ്രവാസികള്‍ അറസ്റ്റില്‍

വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതിന് 25 പ്രവാസികളെ അറസ്റ്റ് ചെയ്‍തു

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമലംഘകരായ പ്രവാസികളെ കണ്ടെത്താന്‍ ലക്ഷ്യമിട്ട് ആഭ്യന്തര മന്ത്രാലയം നടത്തിവരുന്ന പരിശോധനകള്‍ തുടരുന്നു. വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തിയ 25 പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‍തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

വിവിധ രാജ്യക്കാരായ പ്രവാസികളെയാണ് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് പിടികൂടിയത്. തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനായി പിടിയിലായ എല്ലാവരെയും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട പ്രസ്‍താവനയില്‍ പറയുന്നു.

ചികിത്സ തേടിയെത്തിയ യുവതിയുടെ ഫോട്ടോ എടുത്തു; സൗദിയില്‍ ആശുപത്രി ജീവനക്കാരനെതിരെ നടപടി

കുവൈത്തില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഏഴ് പ്രവാസി വനിതകളെ പൊലീസ് അറസ്റ്റ് ചെയ്‍തത്. തൊഴില്‍, താമസ നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ രാജ്യവ്യാപകമായി ആഭ്യന്തര മന്ത്രാലയം നടത്തിവരുന്ന പരിശോധനകളിലാണ് ഇവരും പിടിയിലായത്. അറസ്റ്റിലായവരില്‍ വിവിധ രാജ്യക്കാരുണ്ടെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കാനായി ഇവരെ ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു. നൂറു കണക്കിന് നിയമലംഘകരെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനകളില്‍ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ്  ചെയ്‍തത്.

click me!