
കുവൈത്ത് സിറ്റി: മദ്യലഹരിയിൽ മദ്യക്കുപ്പിയുമായി റോഡിലൂടെ നടന്നു പോയ പ്രവാസി പിടിയില്‍. കുവൈത്തിലെ അഹ്മദി സെക്യൂരിറ്റി വിഭാഗമാണ് ഇയാളെ പിടികൂടിയത്. അസ്വാഭാവിക നിലയില്‍ പ്രവാസിയെ കണ്ടെത്തിയതോടെയാണ് ഉദ്യോഗസ്ഥര്‍ അടുത്തെത്തി പരിശോധിച്ചത്.
റോഡിലൂടെ മദ്യലഹരിയില്‍ നടന്നുപോകുകയായിരുന്ന ഇയാളുടെ കയ്യില്‍ ഒരു കുപ്പിയും ഉണ്ടായിരുന്നു. ആദ്യ നോട്ടത്തില്‍ കുടിവെള്ളമാണെന്ന് തോന്നിക്കുന്നതായിരുന്നു ഈ കുപ്പി. എന്നാല്‍ പ്രവാസിയുടെ നടത്തത്തിലും പെരുമാറ്റത്തിലും അസ്വാഭാവികത തോന്നിയ ഉദ്യോഗസ്ഥര്‍ അടുത്തെത്തി പരിശോധിക്കുകയായിരുന്നു. പരിശോധനയില്‍ കുപ്പിയിൽ മദ്യമാണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പ്രവാസി മദ്യലഹരിയിലാണെന്നും സ്ഥിരീകരിച്ചു. പിടികൂടിയ പ്രവാസിക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചു. ഇയാളെ നാടുകടത്തൽ വിഭാഗത്തിലേക്ക് കൈമാറി.
(പ്രതീകാത്മക ചിത്രം)
Read Also - യാതൊരു വൃത്തിയുമില്ല, ഭക്ഷണം തറയിൽ; പരിശോധനയിൽ പിടികൂടിയത് 2.7 ടൺ ഭക്ഷ്യവസ്തുക്കൾ, കട പൂട്ടി ജിദ്ദ അധികൃതർ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam