വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഭക്ഷണം തയ്യാറാക്കിയതടക്കം ഗുരുതര നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.
ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയിൽ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച ഫാക്ടറി അടച്ചുപൂട്ടി അധികൃതര്‍. ഉമ്മുല്‍ സലാം മുന്‍സിപ്പാലിറ്റിയിലെ അല്‍ വാഹ പ്രദേശത്താണ് സംഭവം. വൃത്തിഹീനമായ സാഹചര്യത്തില്‍ സമൂഷ ഷീറ്റുകളും മറ്റ് റമദാൻ വിഭവങ്ങളും തയ്യാറാക്കിയ ഫാക്ടറിയാണ് പൂട്ടിയത്.
പരിശോധനയില്‍ സുരക്ഷിതമല്ലാത്ത 2.7 ടൺ ഭക്ഷ്യ വസ്തുക്കളാണ് പിടിച്ചെടുത്തത്. വൃത്തിഹീനമായ സാഹചര്യവും മറ്റ് നിയമലംഘനങ്ങളും ഇവിടെ കണ്ടെത്തി. തൊഴിലാളികൾക്ക് ആരോഗ്യ സര്‍ട്ടിഫിക്കറ്റില്ലാത്തത്, കുമിഞ്ഞുകൂടിയ മാലിന്യം, കേടുപാടു വന്ന, മലിനമായ ഉപകരണങ്ങള്‍, വൃത്തിയില്ലാതെ ഭക്ഷണം നേരിട്ട് നിലത്ത് സൂക്ഷിച്ചത് എന്നിവയടക്കം ഗുരുതര നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.
Read Also - പ്രവാസികൾക്ക് വൻ തിരിച്ചടിയാകുമോ ഈ നീക്കം? നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് നികുതി, നിർദ്ദേശത്തിന് അംഗീകാരം
പരിശോധയിൽ വിതരണത്തിന് തയ്യാറാക്കിയ 1750 കിലോഗ്രാം മാവും 1000 കിലോഗ്രാം സമൂസ ഷീറ്റുകളും കണ്ടുകെട്ടുകയും നശിപ്പിക്കുകയും ചെയ്തുവെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി. റമദാന്‍ അടുക്കുന്ന സാഹചര്യത്തില്‍ വിവിധ സ്ഥാപനങ്ങളിൽ അധികൃതരുടെ പരിശോധന കര്‍ശനമായി തുടരുകയാണ്.
