
ദുബായ്: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 25 വർഷം തടവ് ശിക്ഷ. ദുബായ് പ്രാഥമിക കോടതിയാണ് ശിക്ഷ വിധിച്ചത്. 36 വയസ്സുള്ള ജോര്‍ദാന്‍ പൗരനാണ് പ്രതി. മൊറോക്കന്‍ സ്വദേശിയായ 37കാരിയായ സെയില്‍സ് വുമണിനെയാണ് യുവാവ് മദ്യലഹരിയിൽ പീഡിപ്പിച്ചത്.
ഈ വര്‍ഷം ജൂലൈ 28ന് ആയിരുന്നു സംഭവം. അന്നേദിവസം പ്രതി യുവതിയെ ഡിന്നർ കഴിക്കുന്നതിന് വേണ്ടി ഒരു റസ്റ്റോറന്റിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍, അവസാന നിമിഷം റസ്റ്റേറന്റ് വേണ്ടെന്നും തന്റെ ഫ്ലാറ്റില്‍ വച്ച് കഴിക്കാമെന്നും ഇയാള്‍ പറഞ്ഞു. ഇതനുസരിച്ച് യുവതി അയാളുടെ ഫ്ലാറ്റില്‍ ചെന്നു.
ഭക്ഷണം കഴിച്ചതിനു ശേഷം മദ്യപിച്ചിരുന്ന ഇയാൾ യുവതിയെ സ്പര്‍ശിക്കാന്‍ ശ്രമിച്ചു. പെട്ടെന്ന് ഇയാള്‍ തന്നെ ശാരീരികമായി കീഴടക്കുകയായിരുന്നുവെന്ന് യുവതി മൊഴിയില്‍ പറയുന്നു. സംഭവത്തിനുശേഷം പ്രതി യുവതിയെ അവരുടെ ജോലിസ്ഥലത്ത് കൊണ്ടുവിട്ടു. പിന്നീട് യുവതി പൊലീസ് സ്റ്റേഷനില്‍ പോവുകയും പരാതി നല്‍കുകയുമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam