ദുബൈ മെട്രോയ്ക്ക് 15 വയസ്സ്; ഭാഗ്യശാലികൾക്ക് 5000 നോൾ ഡിസ്കൗണ്ട് കാർഡുകൾ, വിപുലമായ ആഘോഷം

Published : Aug 26, 2024, 11:29 AM ISTUpdated : Aug 26, 2024, 11:31 AM IST
ദുബൈ മെട്രോയ്ക്ക് 15 വയസ്സ്; ഭാഗ്യശാലികൾക്ക് 5000 നോൾ ഡിസ്കൗണ്ട് കാർഡുകൾ, വിപുലമായ ആഘോഷം

Synopsis

സെപ്തംബർ 21ന് മെട്രോ ബേബീസിനായി പ്രത്യേക ആഘോഷം സംഘടിപ്പിക്കും.

ദുബൈ: ദുബൈയിലെ ദശലക്ഷങ്ങളുടെ യാത്രാ മാർഗമായ ദുബൈ മെട്രോയ്ക്ക് 15 വയസ്സ് തികയുന്നു. ആഘോഷം കൊണ്ടും യാത്രക്കാർക്കുള്ള സമ്മാനങ്ങൾ കൊണ്ടും ഞെട്ടിക്കാൻ ഒരുങ്ങുകയാണ് ദുബായ് ആർടിഎ. മെട്രോയുടെ ഉദ്ഘാടന ദിവസമായ സെപ്തംബർ 9ന് ജനിച്ച കുട്ടികൾക്കായി പ്രത്യേക ആഘോഷ പരിപാടിയുമുണ്ട്.

Read Also - മൂന്നര മണിക്കൂർ കൊണ്ട് എത്തേണ്ട യാത്ര, മുനീറും കുടുംബവും നാട്ടിലെത്തിയത് 18 മണിക്കൂറിലേറെ സമയമെടുത്ത്

ലക്ഷക്കണക്കിന് പ്രവാസികളുടെ ജീവനും ജീവിതവുമാണ് ദുബൈ മെട്രോ. ജോലി തേടി അലയാനും ജോലിക്ക് പോകാനും ഒക്കെ പ്രവാസിയുടെ സ്വന്തം വാഹനം. 15 വയസ്സാവുകയാണ് മെട്രോയ്ക്ക്. '15 ഇയേഴ്സ് ഓൺ ട്രാക്ക്' എന്ന തീമിൽ വൻ ആഘോഷമാണ് വരാൻ പോകുന്നത്. റെസിഡൻസിനും വിസിറ്റേഴ്സിനുമായി. എമിറേറ്റ്സ് പോസ്റ്റ് പ്രത്യേക ലിമിറ്റഡ് എഡിഷൻ സ്റ്റാംപ് ഇറക്കും. സ്പെഷ്യൽ എഡിഷൻ നോൾ കാർഡ് ആര്‍ടിഎ ഇറക്കും. സെപ്തംബർ 21ന് മെട്രോ ബേബീസിനായി പ്രത്യേക ആഘോഷം സംഘടിപ്പിക്കും. അതായത് മെട്രോ ഓട്ടം തുടങ്ങിയ 9.9.2009ൽ ജനിച്ച കുട്ടികൾക്കായി പ്രത്യേക ആഘോഷം. 

2023 വരെയുള്ള കാലഘട്ടത്തിൽ ഈ ദിവസം ജനിച്ചവർക്ക് രജിസ്റ്റർ ചെയ്യാം. ദുബൈ മെട്രോയുടെ രൂപത്തിൽ ഇഗ്ലൂ വക സ്പെഷ്യൽ ഐസ്ക്രീം ഇറക്കും. ഇതിൽ 5000 ഐസ്ക്രീമിൽ സെപ്ഷ്യൽ കോഡുണ്ടാകും. ഭാഗ്യമുള്ളവർക്ക് 5000 നോൾ ഡിസ്കൗണ്ട് കാർഡുകൾ സമ്മാനം.

https://www.youtube.com/watch?v=QJ9td48fqXQ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ഹൈവേയിലൂടെ സംശയകരമായ രീതിയിൽ നടന്ന് യുവാവും യുവതിയും, പടോളിങ് ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെട്ടു, ലഹരി ഉപയോഗിച്ചതിന് പിടിയിൽ
റിയാദിൽ ഡ്രൈവറായ മലയാളി ഹൃദയാഘാതം മൂലം മരിച്ചു