നാട്ടിലെത്താന്‍ 18 മണിക്കൂറാണ് മുനീറും കുടുംബവും യാച്ര ചെയ്തത്. 

അബുദാബി: സീസണ്‍ സമയത്തെ ആകാശക്കൊള്ള കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് പ്രവാസികള്‍. നാട്ടിലേക്കൊന്ന് വന്ന് പോകാന്‍ ലക്ഷങ്ങള്‍ ചെലവാക്കേണ്ട അവസ്ഥ. നാട്ടിലേക്കെത്താന്‍ വിമാന കമ്പനികള്‍ ഈടാക്കുന്ന വമ്പന്‍ തുക താങ്ങാനാകാത്തത് കൊണ്ട് മുംബൈയിലെത്തി 18 മണിക്കൂര്‍ ട്രെയിനിലിരുന്ന് വീട്ടിലെത്തിയ അവസ്ഥ വിവരിക്കുകയാണ് യുഎഇയില്‍ പ്രവാസിയായ മുനീര്‍. 'പ്രവാസികൾക്ക് ആരുണ്ട്?' എന്ന ഏഷ്യാനെറ്റ് ന്യൂസിന്‍റെ പ്രത്യേക തത്സമയ പരിപാടിയിലാണ് ഇദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

കേരളത്തിലേക്കുള്ള വിമാന നിരക്ക് കൊള്ളയിൽ നിന്ന് രക്ഷപ്പെടാൻ ആദ്യം അബുദബിയിൽ നിന്ന് ഷാർജയിലെത്തിയ ഇദ്ദേഹവും കുടുംബവും അവിടെ നിന്ന് മുംബൈയിലേക്ക് വിമാനം കയറിയ ശേഷം 18 മണിക്കൂർ ട്രെയിനിലിരുന്നാണ് വീട്ടിലെത്തിയത്.

Read Also - 'ഡൈനാമിക് പ്രൈസിങ്' എന്ന ഓമനപ്പേരില്‍ നടക്കുന്നത് കൊള്ള; സര്‍ക്കാർ ഇടപെടൽ അനിവാര്യമെന്ന് ഷാഫി പറമ്പിൽ

തിരിച്ച് യുഎഇയിലെത്താനും ഒമാൻ വഴി വളഞ്ഞുചുറ്റി യാത്ര ചെയ്യേണ്ടി വന്നു മുനീറെന്ന പ്രവാസിയുടെ കുടുംബത്തിന്. അഞ്ചംഗ കുടുംബത്തിന് വർഷത്തിലൊരിക്കൽ നാട്ടിൽ പോകാനുള്ള പണം കണ്ടെത്താൻ ഓരോ മാസവും കാൽ ലക്ഷം രൂപ വരെയെങ്കിലും മാറ്റിവെക്കേണ്ട സ്ഥിതിയാണെന്ന് മുനീർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വെറും മൂന്നര മണിക്കൂര്‍ കൊണ്ട് എത്തേണ്ട യാത്രയാണ് 18 മണിക്കൂറിലേറെ സമയമെടുത്ത് അവസാനിച്ചത്. 

YouTube video player