Expo 2020 : യുഎഇ ദേശീയ ദിനം; സൗജന്യമായി എക്‌സ്‌പോ സന്ദര്‍ശിക്കാം

By Web TeamFirst Published Nov 30, 2021, 11:00 PM IST
Highlights

ഡിസംബര്‍ രണ്ടിന് യുഎഇ ദേശീയ ദിനത്തിലാണ് എക്‌സ്‌പോയിലേക്ക് സൗജന്യ പ്രവേശനം അനുവദിച്ചിട്ടുള്ളത്. രാവിലെ ഒമ്പത് മണി മുതല്‍ പുലര്‍ച്ചെ രണ്ട് വരെ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കും.

ദുബൈ: യുഎഇ ദേശീയ ദിനത്തില്‍(UAE National Day) എക്‌സ്‌പോ 2020(Expo 2020) സൗജന്യമായി സന്ദര്‍ശിക്കാം. മെഗാ മേള സൗജന്യമായി സന്ദര്‍ശിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്. രാജ്യത്തിന്റെ 50-ാം ദേശീയ ദിനത്തിന്റെ ഭാഗമായാണ് പ്രഖ്യാപനം. 

ഡിസംബര്‍ രണ്ടിന് യുഎഇ ദേശീയ ദിനത്തിലാണ് എക്‌സ്‌പോയിലേക്ക് സൗജന്യ പ്രവേശനം അനുവദിച്ചിട്ടുള്ളത്. രാവിലെ ഒമ്പത് മണി മുതല്‍ പുലര്‍ച്ചെ രണ്ട് വരെ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കും. നിലവില്‍ ടിക്കറ്റുകള്‍ കൈവശമുള്ളവര്‍ക്ക് അത് ഉപയോഗിക്കുകയോ അന്നേ ദിവസം സൗജന്യ പ്രവേശനം നേടുകയോ ചെയ്യാം. കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം. 18 വയസ്സിന് മുകളിലുള്ളവര്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വാക്‌സിനെടുക്കാത്തവര്‍ കൊവിഡ് പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം ഹാജരാക്കണം. 

ഡിസംബര്‍ നാല് വരെ വിപുലമായ ആഘോഷ പരിപാടികളാണ് എക്‌സ്‌പോയില്‍ ഒരുക്കിയിട്ടുള്ളത്. ബാന്‍ഡ് സംഘങ്ങളുടെ മാര്‍ച്ച്, കരിമരുന്ന് പ്രയോഗം, കുട്ടികളുടെ പരേഡ് എന്നിവയും ഉണ്ടായിരിക്കും. ദേശീയ ഗാന രചയിതാവിനെയും വിവിധ മേഖലകളിലെ പ്രതിഭകളെയും നേതാക്കളെയും ആദരിക്കും.
 

ദുബൈയില്‍ 672 തടവുകാര്‍ക്ക് മോചനം അനുവദിച്ച് ഭരണാധികാരിയുടെ ഉത്തരവ്

ദുബൈ: യുഎഇയുടെ അന്‍പതാം ദേശീയ ദിനാഘോഷങ്ങളുടെ (50th National Day Celebration of UAE) ഭാഗമായി ദുബൈയില്‍ 672 തടവുകാര്‍ക്ക് മോചനം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് (Sheikh Mohammed bin Rashid Al Maktoum) ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. രാജ്യത്തിന്റെ മാനുഷിക മൂല്യങ്ങള്‍ വിളിച്ചോതുന്ന തീരുമാനമാണിതെന്ന് ദുബൈ അറ്റോര്‍ണി ജനറല്‍ (Attorney General of Dubai) ഇസ്സാം ഇസ്സ അല്‍ ഹുമൈദാന്‍ പറഞ്ഞു.

'മോചിതരാക്കപ്പെടുന്ന തടവുകാര്‍ക്ക് സമൂഹവുമായി ഇഴുകിച്ചേരാന്‍ ഇത് അവസരമൊരുക്കും. മാപ്പ് നല്‍കപ്പെട്ട തടവുകാരുടെ മോചനം സാധ്യമാക്കുന്നതിന് ദുബൈ പൊലീസുമായി ചേര്‍ന്ന് ദുബൈ പ്രോസിക്യൂഷനും നടപടികള്‍ തുടങ്ങിയതായും' അറ്റോര്‍ണി ജനറല്‍ അറിയിച്ചു. വിവിധ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ അനുഭവിക്കുന്ന 870 തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ദേശീയ ദിനത്തോടനുബന്ധിച്ച് 43 തടവുകാര്‍ക്ക് ജയില്‍ മോചനം നല്‍കാന്‍ യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമിയും നിര്‍ദേശിച്ചിട്ടുണ്ട്.

click me!