Covid 19 : യുഎഇയില്‍ 65 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, ഒരു മരണം

Published : Nov 30, 2021, 09:47 PM ISTUpdated : Nov 30, 2021, 11:50 PM IST
Covid 19 : യുഎഇയില്‍ 65 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, ഒരു മരണം

Synopsis

പുതിയതായി നടത്തിയ  323,406  പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ആകെ 10.1 കോടിയിലേറെ പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്.

അബുദാബി: യുഎഇയില്‍(UAE) ഇന്ന് 65 പേര്‍ക്ക് കൊവിഡ് 19 (Covid 19) വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 77  പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് രാജ്യത്ത് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു.

പുതിയതായി നടത്തിയ  323,406  പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ആകെ 10.1 കോടിയിലേറെ പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ  742,041 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 736,939 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,147 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 2,995 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

ദുബൈ: യുഎഇ ദേശീയ ദിനത്തില്‍(UAE National Day) എക്‌സ്‌പോ 2020(Expo 2020) സൗജന്യമായി സന്ദര്‍ശിക്കാം. മെഗാ മേള സൗജന്യമായി സന്ദര്‍ശിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്. രാജ്യത്തിന്റെ 50-ാം ദേശീയ ദിനത്തിന്റെ ഭാഗമായാണ് പ്രഖ്യാപനം. 

ഡിസംബര്‍ രണ്ടിന് യുഎഇ ദേശീയ ദിനത്തിലാണ് എക്‌സ്‌പോയിലേക്ക് സൗജന്യ പ്രവേശനം അനുവദിച്ചിട്ടുള്ളത്. രാവിലെ ഒമ്പത് മണി മുതല്‍ പുലര്‍ച്ചെ രണ്ട് വരെ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കും. നിലവില്‍ ടിക്കറ്റുകള്‍ കൈവശമുള്ളവര്‍ക്ക് അത് ഉപയോഗിക്കുകയോ അന്നേ ദിവസം സൗജന്യ പ്രവേശനം നേടുകയോ ചെയ്യാം. കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം. 18 വയസ്സിന് മുകളിലുള്ളവര്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വാക്‌സിനെടുക്കാത്തവര്‍ കൊവിഡ് പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം ഹാജരാക്കണം. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്
ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം