
ദുബായ്: ദുബായ് സൈക്ലിങ് റേസ് നടക്കുന്നതിനാൽ എമിറേറ്റിലെ ചില റോഡുകൾ ഫെബ്രുവരി രണ്ടിന് താൽക്കാലികമായി അടച്ചിടുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. രാവിലെ 6.30 മുതൽ 10.30 വരെയാണ് റേസ് നടക്കുന്നത്. ദുബായ് ഡിസൈൻ ഡിസ്ട്രിക്ടിൽ നിന്ന് ആരംഭിക്കുന്ന സൈക്ലിങ് റേസ് എക്സ്പോ സിറ്റിയിലാണ് അവസാനിക്കുന്നത്.
read also: സൗദിയിൽ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് ദേശീയ വസ്ത്രം നിർബന്ധമാക്കി
ഊദ് മേത്ത റോഡ്, ദുബായ്-അൽഐൻ റോഡ്, ശൈഖ് സായിദ് ബിൻ ഹംദാൻ റോഡ്, എക്സ്പോ റോഡ്, ലഹ്ബാബ് സ്ട്രീറ്റ് എന്നീ റോഡുകളിലാണ് താൽക്കാലിക ഗതാഗത തടസ്സം നേരിടുക. പരിപാടി അവസാനിക്കുന്നത് വരെയും റാസ് അൽ ഖോർ റോഡ്, എമിറേറ്റ്സ് റോഡ് തുടങ്ങിയ ബദൽ റൂട്ടുകൾ ഉപയോഗിക്കാൻ യാത്രക്കാരോട് അധികൃതർ ആവശ്യപ്പെട്ടു. സൈക്ലിങ് റേസിന് ശേഷം ഗതാഗതം പുന:സ്ഥാപിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam