സൗദി നാടക കലാകാരൻ മുഹമ്മദ് അൽത്വവിയാൻ അന്തരിച്ചു

Published : Feb 01, 2025, 05:06 PM IST
 സൗദി നാടക കലാകാരൻ മുഹമ്മദ് അൽത്വവിയാൻ അന്തരിച്ചു

Synopsis

സൗദി നാടകത്തിന്‍റെ ‘ശൈഖ്’ എന്ന് അറിയപ്പെടുന്ന 79-ാം വയസ്സിലാണ് അന്തരിച്ചത്. 

റിയാദ്: സൗദി നാടകകലാകാരനും പ്രമുഖ നടനുമായ മുഹമ്മദ് അൽത്വവിയാൻ അന്തരിച്ചു. സൗദി, ഗൾഫ് നാടകകലാരൂപത്തിന്‍റെ സവിശേഷതകൾ തെൻറ തലമുറയിലെ കലാകാരന്മാർക്കൊപ്പം രൂപപ്പെടുത്തിയ ഒരു കലാജീവിതത്തിനുശേഷം 79-ാം വയസ്സിലാണ് സൗദി നാടകത്തിന്‍റെ ‘ശൈഖ്’ എന്ന് അറിയപ്പെടുന്ന അൽത്വവിയാന്‍റെ വിയോഗം. 

അരനൂറ്റാണ്ടിനിടയിൽ അദ്ദേഹം നാടക കലാരംഗത്ത് ശ്രദ്ധേയമായ മുദ്ര പതിപ്പിച്ചു. പ്രേക്ഷകരുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു സ്‌ക്രീനിൽ മറക്കാനാവാത്ത ചരിത്രം സൃഷ്ടിച്ചു. അൽത്വവിയാെൻറ വിയോഗം കലാസമൂഹത്തെ ദുഃഖത്തിലാഴ്ത്തി. 1945ൽ ഖസീം പ്രവിശ്യയിലെ ബുറൈദയിലാണ് ജനനം. അമേരിക്കയിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. ദി ഡെവിൾസ് ഗെയിം, താഷ് മാ താഷ് തുടങ്ങിയ നിരവധി ടെലിവിഷൻ പരമ്പരകളിൽ അൽതവിയാൻ അഭിനയിച്ചിട്ടുണ്ട്.

Read Also -  സൗദിയിൽ ആത്മഹത്യ ചെയ്ത പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഖത്തർ ദേശീയ ദിനാഘോഷം; ലുസൈൽ കൊട്ടാരത്തിൽ നടന്ന അർദയിൽ പങ്കെടുത്ത് ഖത്തർ അമീർ
സൗദിയിൽ പ്രവാസികൾക്ക് ആശ്വാസം; ഫാക്ടറി തൊഴിലാളികളുടെ പ്രതിമാസ ലെവി റദ്ദാക്കി