ഓർഡ‌‍ർ എത്തിക്കാനുള്ള തിരക്കിലും മറക്കാത്ത കരുതൽ; ദുബായിൽ ഇന്ത്യൻ ഡെലിവറി ബോയിയെ ആദരിച്ച് ജിഡിആർഎഫ്എ

Published : Oct 01, 2026, 03:28 PM IST
Dubai delivery rider

Synopsis

ദുബായിൽ ഓർഡർ എത്തിക്കുന്നതിനിടെ റോഡിലെ പൈപ്പ് പൊട്ടിയൊഴുകുന്നത് തടഞ്ഞ ഇന്ത്യൻ ഡെലിവറി ബോയ് മുഹമ്മദ് പർവേസിന് ആദരം. സ്വന്തം ജോലി മാറ്റിവെച്ച് അപകടമൊഴിവാക്കിയ ഇദ്ദേഹത്തെ ദുബായ് തൊഴിൽകാര്യ സമിതിയാണ് ആദരിച്ചത്.

ദുബായ്: ഓർഡർ എത്തിക്കാനുള്ള പാച്ചിലിനിടയിലും മറക്കാത്ത കരുതലിന് ഇന്ത്യൻ ഡെലിവറി ബോയ്ക്ക് ദുബായിയുടെ ആദരം. റോഡരികിലെ പൈപ്പ് പൊട്ടി വെള്ളം കുത്തിയൊഴുകുന്നത് തടഞ്ഞ ഡെലിവറി ബോയ് മുഹമ്മദ് പർവേസ് ആണ് ദുബായിയുടെ ആദരം ഏറ്റുവാങ്ങിയത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഹമദ് ആണ് ഈ ദൃശ്യം പകർത്തിയത്.

ഡെലിവറി എത്തിക്കാനുള്ള ഓട്ടത്തിനിടയിലായിരുന്നു 'ഡെലിവറൂ' റൈഡറായ മുഹമ്മദ് പർവേസ്. ഉപഭോക്താവിനുള്ള ഭക്ഷണവുമായി പോകുന്നതിനിടെയാണ് റോഡിൽ വൻതോതിൽ വെള്ളം ഒഴുകിപ്പരക്കുന്നതും വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നതും പർവേസിന്റെ ശ്രദ്ധയിൽപ്പെട്ടത്. റോഡരികിലെ ലാൻഡ്‌സ്‌കേപ്പ് നനയ്ക്കുന്ന പൈപ്പ് പൊട്ടി വലിയ അളവിൽ വെള്ളം പുറത്തേക്ക് ഒഴുകുകയായിരുന്നു. ഇത് വാഹനയാത്രക്കാർക്ക് വലിയ തടസ്സവും അപകടസാധ്യതയും സൃഷ്ടിക്കുന്നത് കണ്ട് പർവേസ് തനിക്ക് വന്ന ഓർഡർ പോലും മാറ്റിവെച്ച് സഹായത്തിനെത്തി. സ്വന്തം ജോലിഭാരവും സമയപരിധിയും മറന്ന് റോഡിലിറങ്ങി പൈപ്പിലെ ചോർച്ച പൂർണ്ണമായും അടയ്ക്കാൻ അദ്ദേഹം പരിശ്രമിച്ചു.

വീഡിയോ പ്രചരിച്ചതോടെ, ഇത് ശ്രദ്ധയിൽപ്പെട്ട അധികൃതർ പർവേസിനെ ജബൽ അലിയിലെ പെർമനന്‍റ് കമ്മിറ്റി ഓഫ് ലേബർ അഫയേഴ്സ് ഓഫീസിലേക്ക് ക്ഷണിച്ച് ആദരിക്കുകയായിരുന്നു. ദുബായ് തൊഴിൽകാര്യ സ്ഥിരം സമിതിയിലെ അബ്ദുള്ള ലഷ്കരി അദ്ദേഹത്തെ അഭിനന്ദിച്ച് സർട്ടിഫിക്കറ്റും സമ്മാനവും കൈമാറി. സ്നേഹത്തിനും അംഗീകാരത്തിനും പർവേസ് നന്ദി അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുഎഇയിൽ ഇന്ധനവില കുത്തനെ കൂട്ടി; ഒക്ടോബർ മാസത്തെ പുതുക്കിയ പെട്രോൾ, ഡീസൽ നിരക്കുകൾ പ്രഖ്യാപിച്ചു
ഇറാഖിൽ നിന്നുള്ള യുഎസ് സൈനികരുടെ പിൻവാങ്ങൽ പൂർത്തിയായതായി പെന്റഗൺ