25 കിലോഗ്രാം സ്വർണ സമ്മാനങ്ങളോടെ ദുബായ് ജ്വല്ലറി ഗ്രൂപ്പ് ഡിഎസ്എഫ് ക്യാമ്പയിൻ സമാപിച്ചു

Published : Jan 19, 2024, 02:54 PM IST
25 കിലോഗ്രാം സ്വർണ സമ്മാനങ്ങളോടെ ദുബായ് ജ്വല്ലറി ഗ്രൂപ്പ് ഡിഎസ്എഫ് ക്യാമ്പയിൻ സമാപിച്ചു

Synopsis

ക്യാമ്പയിനിനിടെ, 2023 ഡിസംബർ 8 മുതൽ 2024 ജനുവരി 14 വരെ,  പങ്കാളികളായ 275  ഔട്ട്‌ലെറ്റുകളിൽ ഏതെങ്കിലുമൊന്നിൽ നിന്ന് സ്വർണം, വജ്രം, അല്ലെങ്കിൽ പേൾ ആഭരണങ്ങൾ എന്നിവയ്‌ക്കായി കുറഞ്ഞത് 500 ദിർഹം ചിലവഴിച്ച് ഈ ശ്രദ്ധേയമായ വിജയപരമ്പരയിൽ പങ്കെടുക്കാനുള്ള സുവർണാവസരം ഉപഭോക്താക്കൾക്ക് ലഭിച്ചു. 

ദുബായ്: മേഖലയിലെ ജ്വല്ലറി വ്യവസായത്തിന്റെ ആദരണീയ വ്യാപാര സ്ഥാപനമായ ദുബായ് ജ്വല്ലറി ഗ്രൂപ്പ് (DJG)അതിന്റെ ഗംഭീരമായ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ (ഡിഎസ്എഫ്) ക്യാമ്പയിനിന്റെ വിജയകരമായ സമാപനം പ്രഖ്യാപിച്ചു. ഉത്സവസീസണിൽ ഉപഭോക്താക്കൾക്ക് സമ്പന്നമായ ഷോപ്പിംഗ് അനുഭവം നൽകുന്നതിനായി സമർപ്പിക്കപ്പെട്ട DJG,38 ദിവസത്തെ ക്യാമ്പെയ്‌നിനിടെ 300 വിജയികൾക്ക് ആകെ 25 കിലോഗ്രാം സ്വർണം സമ്മാനിക്കുകയുണ്ടായി.

ക്യാമ്പയിനിനിടെ, 2023 ഡിസംബർ 8 മുതൽ 2024 ജനുവരി 14 വരെ,  പങ്കാളികളായ 275  ഔട്ട്‌ലെറ്റുകളിൽ ഏതെങ്കിലുമൊന്നിൽ നിന്ന് സ്വർണം, വജ്രം, അല്ലെങ്കിൽ പേൾ ആഭരണങ്ങൾ എന്നിവയ്‌ക്കായി കുറഞ്ഞത് 500 ദിർഹം ചിലവഴിച്ച് ഈ ശ്രദ്ധേയമായ വിജയപരമ്പരയിൽ പങ്കെടുക്കാനുള്ള സുവർണാവസരം ഉപഭോക്താക്കൾക്ക് ലഭിച്ചു. 

"ഈവർഷത്തെഞങ്ങളുടെ DSF ക്യാമ്പയിനിന് ലഭിച്ച   മികച്ച പ്രതികരണത്തിൽ ഞങ്ങൾ ഏറെ ആഹ്ലാദത്തിലാണ്. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ആഘോഷത്തിന്റെയും സന്തോഷത്തിന്റെയും സമയമാണ്, ഞങ്ങളുടെ ബഹുമാനപ്പെട്ട ഉപഭോക്താക്കൾക്ക് 25 കിലോഗ്രാം സ്വർണ്ണം സമ്മാനിച്ചു കൊണ്ട് ഉത്സവത്തിന്റെ ആവേശം വർദ്ധിപ്പിച്ചതിൽ ഞങ്ങൾക്ക്  അതിയായ സന്തോഷമുണ്ട്. ഈ ക്യാമ്പയിനിന്റെ വിജയം ദുബായിലെ ഊർജ്ജസ്വലവും ചലനാത്മകവുമായ ജ്വല്ലറി വ്യവസായത്തിന്റെ തെളിവാണ്, അതുകൊണ്ടു തന്നെ ഭാവിയിൽ ഞങ്ങളുടെ ഉപഭോക്താക്കൾക്ക് കൂടുതൽ സന്തോഷവും ആവേശവും നൽകുന്നത് തുടരാൻ അത് ഞങ്ങളെ പ്രേരിപ്പിക്കുന്നു." DSF കാമ്പെയ്‌നിന്റെസമാപനത്തെക്കുറിച്ച്, ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ (DJG) ബോർഡ് അംഗവും മാർക്കറ്റിംഗ് ചെയർപേഴ്‌സണുമായ ലൈല സുഹൈൽ അഭിപ്രായപ്പെട്ടു.

ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ ഈ ക്യാമ്പയിനിൽ കാൽ കിലോ മുതൽ 10 ഗ്രാം സ്വർണം വരെയുള്ള സമ്മാന നറുക്കെടുപ്പുകളുടെ ഒരു പരമ്പര അവതരിപ്പിച്ചിരുന്നു. ഈ വർഷം, ആകർഷകമായ ഡിജിറ്റൽ നറുക്കെടുപ്പ് പദ്ധതിയും അവതരിപ്പിക്കുകയുണ്ടായി, ഇത് പങ്കെടുക്കുന്നവർക്ക് വിജയിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു. വരാനിരിക്കുന്ന കാമ്പെയ്‌നുകൾ, നറുക്കെടുപ്പ് തീയതികൾ, വേദികൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്http://dubaicityofgold.com/എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ദുബായ് ജ്വല്ലറി ഗ്രൂപ്പിനെക്കുറിച്ച്

ദുബായ് സ്വർണ വ്യവസായ മേഖലയുടെ വ്യാപാര സംഘടനയാണ് ദുബായ് ജ്വല്ലറി ഗ്രൂപ്പ് (DGJG). ജ്വല്ലറികൾ, സ്വർണാഭരണ നിർമാതാക്കൾ, മൊത്ത–ചില്ലറവ്യാപാരികൾ എന്നിവരടക്കം 400ലേറെ അംഗങ്ങൾ സംഘടനയിലുണ്ട്. സ്ഥാപിതമായ 1996ലെ ആദ്യ ദുബായ് ഷോപ്പിംഗം ഫെസ്റ്റിവല്‍ മുതല്‍ ഡിജെജി, ദുബായിയുടെ സ്വര്‍ണ നഗരിയെന്ന പേരും ലോകത്തിന്റെ ആഭരണ കലവറയെന്നപദവിയും നിലനിർത്തുന്നതിലും അഭിവൃദ്ധിപ്പെടുത്തുന്നതിനും പ്രതിജ്ഞാബദ്ധരാണ്.  ഗവണ്‍മെന്‍റ് സ്ഥാപനങ്ങളുമായും മറ്റ് ഇതര ഗുണഭോക്താക്കളുടെ  പ്രവര്‍ത്തനങ്ങള്‍ക്കായും നിലകൊള്ളുന്ന ഈസംഘടന ദുബായ് ഷോപ്പിംഗം ഫെസ്റ്റിവലിന് ശക്തമായ പിന്തുണയാണ് നല്‍കുന്നത്. ഡിഎസ്എഫിന്റെ ആദ്യ പതിപ്പ് മുതൽ, ദുബായ് ജ്വല്ലറി ഗ്രൂപ്പ് കഴിഞ്ഞ 25 വർഷമായി പ്രമോഷനുകളിലൂടെ 1050 കിലോയിലധികം സ്വർണവും നിരവധി വജ്രാഭരണങ്ങളും സമ്മാനമായി നൽകിക്കഴിഞ്ഞു.  
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രായപൂർത്തിയാകാത്തവർക്ക് നേരെയുള്ള ലൈംഗികാതിക്രമ കേസുകളിൽ ശിക്ഷ വർധിപ്പിച്ച് യുഎഇ; വേശ്യാവൃത്തി കേസുകളിലും ശിക്ഷ കൂട്ടി
ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു