Live the Glitter: 16 കിലോഗ്രാം സ്വര്‍ണം സ്വന്തമാക്കി 64 UAE നിവാസികള്‍

Published : Jan 25, 2023, 06:47 PM ISTUpdated : Jan 25, 2023, 06:50 PM IST
Live the Glitter: 16 കിലോഗ്രാം സ്വര്‍ണം സ്വന്തമാക്കി 64 UAE  നിവാസികള്‍

Synopsis

250 ഗ്രാം വീതം സ്വര്‍ണം നേടിയത് 64 ഭാഗ്യശാലികള്‍. നറുക്കെടുപ്പിന്‍റെ ഭാഗമാകാൻ വെറും AED 500-ന് പര്‍ച്ചേസ് നടത്താം

ദുബായ് ഷോപ്പിങ് ഫെസ്റ്റിവലി (Dubai Shopping Festival - DSF) നോട് അനുബന്ധിച്ച് ദുബായ് ജ്വല്ലറി ഗ്രൂപ്പ് (Dubai Jewellery Group - DJG) നടത്തുന്ന ലിവ് ദി ഗ്ലിറ്റര്‍ (Live the Glitter) ക്യാംപെയ്ൻ തുടരുകയാണ്. ജ്വല്ലറി മേഖലയിലെ ഏറ്റവും വലിയ സംഘടനയാണ് ദുബായ് ജ്വല്ലറി ഗ്രൂപ്പ്.

ഏതാനും ദിവസങ്ങളാണ് ഇനി ക്യാംപെയ്നിൽ ബാക്കിയുള്ളത്. യു.എ.ഇ നിവാസികള്‍ക്ക് വമ്പൻ സമ്മാനങ്ങള്‍ നേടാനുള്ള അവസരമാണ് ഈ ദിനങ്ങള്‍. കുറഞ്ഞത് AED 500-ന് പര്‍ച്ചേസ് നടത്തുന്നവര്‍ക്ക് നറുക്കെടുപ്പിന്‍റെ ഭാഗമാകാം, സ്വര്‍ണ സമ്മാനങ്ങള്‍ നേടാം. ഏകദേശം 245 സ്വര്‍ണാഭരണ ഔട്ട്‍ലെറ്റുകള്‍ മത്സരത്തിന്‍റെ ഭാഗമാണ്.

ഇതുവരെ 64 ഭാഗ്യശാലികളാണ് 16 നറുക്കെടുപ്പുകളിൽ വിജയികളായത്. കാൽക്കിലോ വീതം സ്വര്‍ണം ഓരോ വിജയിക്കും ലഭിച്ചു. ഇവരിൽ ആദ്യമായി നറുക്കെടുപ്പിൽ വിജയിച്ച മൊഹമ്മദ് അസെസുള്ളയും ഉണ്ട്. അദ്ദേഹം പറയുന്നു: "1996 മുതൽ 26 വര്‍ഷമായി ഞാൻ യു.എ.ഇയിൽ താമസിക്കുന്നുണ്ട്. ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ നറുക്കെടുപ്പിൽ ഞാൻ പങ്കെടുക്കാറുമുണ്ട്. ആദ്യമായാണ് എനിക്ക് വിജയം നേടാനാകുന്നത്. എന്‍റെ മൂത്ത മകള്‍ വിവാഹിതയാകാൻ പോകുന്നതിനിടയ്ക്കാണ് ഇതെന്നത് കൂടുതൽ സന്തോഷം നൽകുന്നു. ദുബായ് ജ്വല്ലറി ഗ്രൂപ്പിന് നന്ദി പറയുന്നു, ഈ അവസരം തന്നതിന്. ഇനി വരുന്ന നറുക്കെടുപ്പുകളിലും ഞാൻ വിജയിക്കാന്‍ ശ്രമിക്കും."

നറുക്കെടുപ്പിന്‍റെ വിവരങ്ങള്‍

കുറഞ്ഞത് AED 500 സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് നറുക്കെടുപ്പ് കൂപ്പൺ ലഭിക്കും. ഡയമണ്ട്, പേൾ ആഭരണങ്ങള്‍ ആണെങ്കിൽ രണ്ട് കൂപ്പണുകള്‍ ലഭിക്കും. ഓരോ ടിക്കറ്റും ഉപയോക്താവിന് സമ്മാനം നേടാൻ അവസരം നൽകും.

മൊത്തം 25 കിലോഗ്രാം സ്വര്‍ണമാണ് സമ്മാനം. നാല് വിജയികള്‍ക്ക് 250 ഗ്രാം വീതം സ്വര്‍ണം നേടാനാകും. രണ്ട് ദിവസം കൂടുമ്പോഴാണ് നറുക്കെടുപ്പ്. ജനുവരി 29ന് നറുക്കെടുപ്പ് പൂര്‍ത്തിയാകും.

വിജയികളുടെ വിവരങ്ങൾ ചുവടെ:

 

 

 

ക്യാംപെയ്നിൽ പങ്കെടുക്കുന്ന റീട്ടെയ്ൽ ഔട്ട്ലെറ്റുകളുടെയും നറുക്കെടുപ്പ് വിജയികളുടെയും നറുക്കെടുപ്പ് നടക്കുന്ന സ്ഥലങ്ങളെയും കുറിച്ചറിയാന്‍ വെബ്സൈറ്റ് സന്ദര്‍ശിക്കാം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദിയിലുമുണ്ടൊരു 'ഊട്ടി', വർഷം മുഴുവൻ സുഖകരമായ കാലാവസ്ഥയുള്ള അബഹ
ക്വിസ് പ്രോഗ്രാമിൽ മോശം ചോദ്യങ്ങൾ ചോദിച്ച യുവതി കുവൈത്തിൽ അറസ്റ്റിൽ