
ദുബൈ: സാങ്കേതിക തകരാറിനെ തുടർന്ന് ദുബായ് മെട്രോ ഗതാഗതം തടസ്സപ്പെട്ടു. മെട്രോ റെഡ് ലൈനിൽ ഡിഎംസിസി സ്റ്റേഷനും ജബൽ അലി സ്റ്റേഷനും ഇടയിലാണ് തകരാർ സംഭവിച്ചത്. എന്നാല്‍ പിന്നീട് തകരാര്‍ പരിഹരിച്ച് സര്‍വീസുകള്‍ പുനഃരാരംഭിച്ചു. മെട്രോയിലെ ചില സാങ്കേതിക തകരാറുകളായിരുന്നുവെന്നും ഇത് പരിഹരിച്ചുവെന്നും ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി ട്വീറ്റ് ചെയ്തു.
തിങ്കളാഴ്‍ച രാവിലെ പ്രാദേശിക സമയം പത്ത് മണിയോടെയായിരുന്നു മെട്രോയില്‍ സാങ്കേതിക തകരാറുണ്ടായെന്നും ഡിഎംസിസിക്കും ജബല്‍ അലി സ്റ്റേഷനുമിടയിലെ ഗതാഗതത്തെ അത് ബാധിച്ചുവെന്നും ദുബൈ ആര്‍ടിഎ ട്വീറ്റ് ചെതത്. ചില സാങ്കേതിക തകരാറുകളുണ്ടെന്നായിരുന്നു ഇതിന് കാരണമായി പറഞ്ഞത്. എന്നാല്‍ പിന്നീട് ഒരു മണിക്കൂറിനകം തന്നെ തകരാര്‍ പരിഹരിച്ചെന്നും സര്‍വീസ് പുനഃസ്ഥാപിച്ചെന്നും അറിയിച്ചുകൊണ്ട് വീണ്ടും ആര്‍ടിഎ ട്വീറ്റ് ചെയ്‍തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam