
കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പരിശോധനകളില്‍ നിരവധി പ്രവാസികളെ അറസ്റ്റ് ചെയ്‍തു. ഫ്രൈഡേ മാര്‍ക്കറ്റില്‍ നിന്നു മാത്രം 27 പ്രവാസികളെ പിടികൂടിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തെ താമസ നിയമങ്ങള്‍ക്ക് ലംഘിച്ച് കുവൈത്തില്‍ കഴിഞ്ഞുവന്നിരുന്നവരായിരുന്നു ഇവരെന്നാണ് അധികൃതര്‍ പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നത്.
പിടിയിലായ പ്രവാസികള്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. ഇവരെ നാടുകടത്തല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ഇവിടെ നിന്ന് സ്വന്തം രാജ്യങ്ങളിലേക്ക് കയറ്റി വിടുകയുമായിരിക്കും ചെയ്യുന്നത്. നാടുകടത്തപ്പെടുന്നവര്‍ക്ക് പുതിയ വിസയിലും കുവൈത്തിലേക്ക് മടങ്ങിവരാനാവില്ല. അതേസമയം ഫ്രൈഡേ മാര്‍ക്കറ്റില്‍വെച്ച് മാന്യമല്ലാതെ പെരുമാറിയതിന് ഒരു നേപ്പാള്‍ സ്വദേശിയെ പിടികൂടിയെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.
തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ച 11 പ്രവാസികളെ മറ്റ് സ്ഥലങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്തതായും കഴിഞ്ഞ ദിവസം കുവൈത്ത് ആഭ്യന്തര മന്ത്രാലയം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങിയ പ്രത്യേക സംഘമാണ് വിവിധ രാജ്യക്കാരായ പ്രവാസികളെ പിടികൂടിയത്. താമസ നിയമങ്ങള്‍ക്ക് വിരുദ്ധമായി കുവൈത്തില്‍ കഴിഞ്ഞുവന്നിരുന്നവരും തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് ജോലി ചെയ്തിരുന്നവരും ഇക്കൂട്ടത്തിലുണ്ട്. പലരും ദിവസ വേതന അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്നവരാണ്. തുടര്‍ നടപടികള്‍ക്കായി ഇവരെയും അധികൃതര്‍ക്ക് കൈമാറി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam