ദുബൈ മെട്രോയ്ക്ക് 15-ാം പിറന്നാൾ; എയർപോർട്ടിൽ 10,000 നോൾ കാർഡുകൾ വിതരണം ചെയ്തു

Published : Sep 10, 2024, 02:41 PM IST
ദുബൈ മെട്രോയ്ക്ക് 15-ാം പിറന്നാൾ; എയർപോർട്ടിൽ 10,000 നോൾ കാർഡുകൾ വിതരണം ചെയ്തു

Synopsis

എയർപോർട്ട് ടെർമിനലുകൾ 1, 3 എന്നിവിടങ്ങളിലാണ് നോൾ കാർഡുകൾ വിതരണം ചെയ്തത്.

ദുബൈ: ദുബൈ മെട്രോയുടെ 15-ാം പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ദുബായ് രാജ്യാന്തര വിമാനത്താവളത്തിലുടനീളം 10,000 മെട്രോ നോൾ കാർഡുകൾ സൗജന്യമായി വിതരണം ചെയ്തു. ഈ സംരംഭം ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ദുബായ് (GDRFAD) റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) എന്നിവയുടെ സഹകരണത്തോടെയാണ് നടപ്പിലാക്കിയതെന്ന് അധികൃതർ അറിയിച്ചു.കൂടാതെ, എയർപോർട്ടിൽ യാത്ര ചെയ്യുന്നവരുടെ പാസ്പോർട്ടുകളിൽ, ദുബായ് മെട്രോയുടെ 15 വർഷം പൂർത്തിയാക്കിയ സ്മരണക്കായി പ്രത്യേക സ്റ്റാമ്പുകൾ പതിച്ചു നൽകി. 

ദുബൈ മെട്രോ നഗരത്തിന്റെ ഗതാഗത സംവിധാനത്തിൻ്റെ നട്ടെല്ലായി മാറിയെന്നും, ഈ സംരംഭം യാത്രക്കാരുടെ അനുഭവം വർദ്ധിപ്പിക്കുകയും, സുസ്ഥിരമായ നഗര ചലനത്തെ പിന്തുണയ്ക്കുകയും, ദുബായുടെ ഗതാഗത അടിസ്ഥാന സൗകര്യ വികസനത്തിന് സംഭാവന നൽകുകയും ചെയ്യുന്നതാണ് എന്ന് അധികൃതർ വിശദീകരിച്ചു.

ദുബൈ മെട്രോ നഗരത്തിന്‍റെ ഐഡൻറിറ്റിയുടെ അവിഭാജ്യ ഘടകമാണ്. ദുബായുടെ ഭാവി അഭിലാഷങ്ങളുമായി പൊരുത്തപ്പെടുന്ന ഒരു ആധുനിക ഗതാഗത മാർഗ്ഗം വാഗ്ദാനം ചെയ്യുന്നതോടൊപ്പം താമസക്കാർക്കും സന്ദർശകർക്കും മികച്ച അനുഭവങ്ങളാണ് നൽകുന്നതെന്ന് ജി ഡി ആർ എഫ് എ ദുബായ് ഡയറക്ടർ ജനറൽ, ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി അഭിപ്രായപ്പെട്ടു.

എയർപോർട്ട് ടെർമിനലുകൾ 1, 3 എന്നിവിടങ്ങളിലാണ് നോൾ കാർഡുകൾ വിതരണം ചെയ്തത്. എമിറേറ്റിൽ, ആധുനികവും സുസ്ഥിരവുമായ ഗതാഗത പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്നതിന് അനുസൃതമായി, യാത്രക്കാർക്ക് തടസ്സമില്ലാത്തതും സമഗ്രവുമായ യാത്രാനുഭവം പ്രദാനം ചെയ്യാനുള്ള വിശാലമായ ശ്രമങ്ങളെ സംരംഭം പിന്തുണയ്ക്കുന്നുവെന്ന് ഡയറക്ടറേറ്റ് അറിയിച്ചു.

Read Also-  നബിദിനം; സ്വകാര്യ മേഖലയ്ക്ക് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ച് യുഎഇ, മലയാളികൾക്ക് സർപ്രൈസ് 'സമ്മാനം'

അതിനുപുറമെ, എയർപോർട്ട് ടെർമിനലുകളിലെ മെട്രോ സ്റ്റേഷനുകൾ, യാത്രക്കാർക്ക് സുഖപ്രദമായും കാര്യക്ഷമമായും സേവനം നൽകുന്നു, ഇതിലൂടെ വിമാനത്താവളത്തിനും ദുബായിലെ മറ്റ് ലക്ഷ്യസ്ഥാനങ്ങൾക്കും ഇടയിലുള്ള യാത്ര എളുപ്പമാക്കുന്നുണ്ട്. ദുബായ് മെട്രോ, കഴിഞ്ഞ 15 വർഷങ്ങളായി ലക്ഷക്കണക്കിന് യാത്രക്കാരെ ദിനംപ്രതി സേവിച്ചും , എമിറേറ്റിലെ വിവിധ പ്രദേശങ്ങളിലേക്ക് അവരെ ബന്ധിപ്പിച്ചും, സുസ്ഥിരമായ ഭാവിയിലേക്കുള്ള ദുബായുടെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിലും, ദുബായുടെ ഗതാഗതം സുഗമമാക്കുന്നതിലെയും ഒരു പ്രധാന ഘടകമായി മാറിയിരിക്കുന്നുവെന്ന് ജിഡിആർഎഫ്‌എ കൂട്ടിച്ചേർത്തു.

https://www.youtube.com/watch?v=QJ9td48fqXQ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് 2025-ൽ നൽകിയത് 299 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ
സാങ്കേതിക മേഖലയിൽ കുവൈത്തുമായി കൈകോർക്കാൻ ഇന്ത്യ; നിർമ്മിത ബുദ്ധിയിൽ ആഗോള ഹബ്ബായി മാറുമെന്ന് ഇന്ത്യൻ അംബാസഡർ