
ദുബായ്: കൊവിഡ് പ്രതിരോധ നിബന്ധനകള്‍ ലംഘിച്ചതിന് ഏഴ് സ്ഥാപനങ്ങള്‍ പൂട്ടിച്ചതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. ഒരു സലൂണ്‍, ഷോപ്പിങ് മാളിലെ പൊതുജനങ്ങള്‍ക്കുള്ള ഏരിയ, നാല് സ്‍മോക്കിങ് ഏരിയകള്‍, ഒരു റസ്റ്റോറന്റ് എന്നിവയാണ് പൂട്ടിച്ചത്. ഇതിന് പുറമെ 44 സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
2488 സ്ഥാപനങ്ങളില്‍ അധികൃതര്‍ ഇതിനോടകം പരിശോധന നടത്തി. ഇവയില്‍ 48 ഇടങ്ങളിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. 96 ശതമാനം സ്ഥാപനങ്ങളും കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് പരിശോധനകളില്‍ കണ്ടെത്തി. നിരന്തര പരിശോധനകള്‍ നടത്തി ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. ദുബായ് ഇക്കണോമി അടക്കമുള്ള മറ്റ് സര്‍ക്കാര്‍ ഏജന്‍സികളും വ്യാപക പരിശോധന നടത്തുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam