
ദുബൈ: കപ്പലില്‍ വെച്ച് ഹൃദയാഘാതം സംഭവിച്ച നാവികനെ ദുബൈ പൊലീസിലെ എയര്‍ വിങ് എയര്‍ ലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തി. 64കാരനായ പോളിഷ് നാവികനെയാണ് ഹെലികോപ്റ്ററിലെത്തി രക്ഷപ്പെടുത്തിയത്.
കപ്പല്‍ ദുബൈ സമുദ്രാതിര്‍ത്തിയില്‍ നിന്ന് 28 മൈല്‍ അകലെയായിരുന്നപ്പോഴാണ് സംഭവം. തിങ്കളാഴ്ച വൈകിട്ട് 6.30നാണ് എമര്‍ജന്‍സി ഫോണ്‍ കോള്‍ ലഭിച്ചതെന്ന് എയര്‍ വിങ് വിഭാഗം മേധാവി കേണല്‍ പൈലറ്റ് അലി അല്‍ മുഹൈരി പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് പുറപ്പെട്ട ഹെലികോപ്റ്റര്‍ ജബല്‍ അലി ഓപ്പറേഷന്‍സ് കേന്ദ്രത്തിലെ നിരീക്ഷണ ടവറുമായി സഹകരിച്ചാണ് കൊമേഴ്സ്യല്‍ ഷിപ്പിന്‍റെ ലൊക്കേഷന്‍ കണ്ടെത്തിയത്.
യുഎഇയില്‍ മയക്കുമരുന്ന് കടത്തിയയാള്‍ക്ക് 10 വര്‍ഷം തടവും ഒരു ലക്ഷം ദിര്‍ഹം പിഴയും
കപ്പലിന് ഹെലിപാഡ് ഇല്ലായിരുന്നു. പൊലീസ് ഹെലികോപ്റ്റര്‍ കപ്പലിന് മുകളില്‍ പറന്നതിനാല്‍ പാരാമെഡിക്കുകളെ കപ്പലിലേക്ക് ഇറക്കേണ്ടി വന്നു. ദുബൈ കോര്‍പ്പറേഷന്‍ ഫോര്‍ ആംബുലന്‍സ് സര്‍വീസസിലെ പാരാമെഡിക്കുകള്‍ കപ്പലിലേക്ക് ഇറങ്ങി. ക്രെയിന്‍ ഉപയോഗിച്ചാണ് പാരാമെഡിക്കുകളെ കപ്പലിലേക്ക് ഇറക്കിയും രോഗിക്ക് പ്രാഥമിക ശുശ്രൂഷ നല്‍കിയതും. തുടര്‍ന്ന് നാവികനെ ചികിത്സക്കായി റാഷിദ് ആശുപത്രിയിലേക്ക് മാറ്റി.
ദുബൈ: മറ്റൊരാളുടെ പാസ്‍പോര്‍ട്ടുമായി യാത്ര ചെയ്യാന്‍ ശ്രമിച്ച യുവതി ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അറസ്റ്റിലായി. വിമാനത്താവളത്തിലെ പതിവ് പരിശോധനയില്‍ തന്നെ പാസ്‍പോര്‍ട്ടിലെ വ്യത്യാസം പരിശോധന നടത്തിയ ഉദ്യോഗസ്ഥ തിരിച്ചറിയുകയായിരുന്നു.
പാസ്‍പോര്‍ട്ടിലെ ചിത്രവും യുവതിയുടെ മുഖവും വ്യത്യസ്‍തമാണെന്ന് വിമാനത്താവളത്തില്‍ പരിശോധന നടത്തിയ വനിതാ പാസ്‍പോര്‍ട്ട് ഓഫീസര്‍ കണ്ടെത്തി. തുടര്‍ന്ന് മറ്റ് സംവിധാനങ്ങളുടെ സഹായത്തോടെ പാസ്‍പോര്‍ട്ട് വിശദമായി പരിശോധിച്ചപ്പോള്‍ മാറ്റം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് യുവതിയെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച് പൊലീസിനെ വിവരമറിയിച്ചു.
ദുബൈ പൊലീസ് കേസ് പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കേസ് കോടതിയിലെത്തി. കേസ് പരിഗണിച്ച കോടതി ഇവര്‍ക്ക് കഴിഞ്ഞ ദിവസം മൂന്ന് മാസം ജയില്‍ ശിക്ഷ വിധിച്ചു. ശിക്ഷ അനുഭവിച്ച ശേഷം ഇവരെ നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ