മറ്റ് പ്രതികള്‍ക്ക് മൂന്നു മാസം തടവുശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധിക്ക് ശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു.
അജ്മാന്‍: യുഎഇയിലേക്ക് മയക്കുമരുന്ന് കടത്തിയയാള്‍ക്ക് 10 വര്‍ഷം തടവുശിക്ഷ വിധിച്ച് അജ്മാന്‍ ക്രിമിനല്‍ കോടതി. ജയില്‍ ശിക്ഷയ്ക്ക് പുറമെ ഒരു ലക്ഷം ദിര്‍ഹം പിഴയും വിധിച്ചിട്ടുണ്ട്. ശിക്ഷാ കാലാവധിക്ക് ശേഷം ഇയാളെ നാടുകടത്തും.
മറ്റ് പ്രതികള്‍ക്ക് മൂന്നു മാസം തടവുശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധിക്ക് ശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു. കേസിലെ മുഖ്യപ്രതിയുടെ കൈവശം മയക്കുമരുന്നും മറ്റ് ലഹരി വസ്തുക്കളും ഉണ്ടെന്ന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്. പബ്ലിക് പ്രോസിക്യൂഷന്‍ നടത്തിയ അന്വേഷണത്തില്‍ പ്രതിയില്‍ നിന്നും മയക്കുമരുന്ന് കണ്ടെത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്.
കൊവിഡില്‍ കച്ചവടം തകര്‍ന്നതോടെ ഭര്‍ത്താവ് ജയിലിലായി; ഭക്ഷണത്തിന് പോലും വകയില്ലാതെ യുഎഇയില്‍ ഒരു മലയാളി കുടുംബം
ഷാര്‍ജ: കൊവിഡില്‍ കച്ചവടം തകര്‍ന്നതോടെ ഷാര്‍ജയില്‍ ജയിലിലായ ഭര്‍ത്താവിനെ മോചിപ്പിക്കാന്‍ സഹായം തേടുകയാണ് കണ്ണൂരുകാരി സ്വപ്‍ന. വിസാ കാലവധി കഴിഞ്ഞതിനാല്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങാനാവാത്ത അവസ്ഥയില്‍ ഭക്ഷണത്തിനുപോലും ബുദ്ധിമുട്ടുകയാണ് ഈ പ്രവാസി കുടുംബം
രണ്ട് പതിറ്റാണ്ടിലേറെയായി ഗള്‍ഫില്‍ കഴിയുന്ന രാജേഷും കുടുംബവും 2019ലാണ് ഷാര്‍ജയില്‍ സ്വന്തമായി ജിംനേഷ്യം തുടങ്ങിയത്. കൊവിഡ് വ്യാപനത്തോടെ ബിസിനസ് തകര്‍ന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് നിശ്ചിത സമയത്ത് വീടിന്റെ വാടക കൊടുക്കാൻ സാധിക്കാതെ ചെക്ക് കേസിൽ അകപ്പെട്ട രാജേഷ് ജയിലിലായി. ഭര്‍ത്താവിനെ പുറത്തിറക്കാന്‍ പിഴ സംഖ്യയായ എണ്ണായിരം ദിര്‍ഹത്തിനായി മുട്ടാത്ത വാതിലുകളില്ലെന്ന് സ്വപ്‍ന പറയുന്നു
ഗള്‍ഫിലെ സമ്പാദ്യം കൊണ്ട് നാട്ടില്‍ പണിത വീട് പണയം വെച്ചാണ് ബിസിനസ് തുടങ്ങിയത്. ഭര്‍ത്താവിനെ പുറത്തിറക്കാന്‍ സഹായത്തിനായി അപേക്ഷിച്ചെങ്കിലും കുടുംബക്കാരും കൈമലര്‍ത്തി. നാളുകളായി ഫീസടക്കാത്തതിനാല്‍ പ്ലസ്‍ടു വിദ്യാര്‍ത്ഥിയായ മകന്റെ പഠനവും അനിശ്ചിതത്വത്തിലാണ്. മൂന്നുപേരുടേയും വിസാ കാലാവധിയും കഴിഞ്ഞു. ആഹാരത്തിനു പോലും വകയില്ലാതെ ആശ്രയം നഷ്ടപ്പെട്ടിരിക്കുന്ന സ്വപ്‍ന, ഭര്‍ത്താവിനെ ജയില്‍ മേചിതനാക്കാന്‍ സുമനസുകളുടെ സഹായം തേടുകയാണ്.
