യുഎഇയില്‍ നിയമം പാലിക്കുന്ന സമൂഹം കെട്ടിപ്പടുക്കുന്നതില്‍ മലയാള മാധ്യമങ്ങളുടെ പങ്ക് വലുതെന്ന് ദുബായ് പൊലീസ്

By Web TeamFirst Published May 16, 2019, 9:25 AM IST
Highlights

യുഎഇയില്‍ ഇരുന്നൂറിലധികം രാജ്യക്കാര്‍ താമസിക്കുന്നുണ്ട്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ഈ ജന വിഭാഗങ്ങളിലേക്ക് എത്തിക്കുന്നതില്‍ മാധ്യമങ്ങളുടെ പങ്ക് വലുതാണെന്നും മേജർ ജനറൽ പറഞ്ഞു. 

ദുബായ്: യുഎഇയില്‍ നിയമം പാലിക്കുന്ന സമൂഹം കെട്ടിപ്പടുക്കുന്നതില്‍  മലയാള മാധ്യമങ്ങൾ വഹിക്കുന്ന പങ്ക് വലുതാണെന്ന് ദുബായ് പോലീസ് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് പ്രൊട്ടക്ടീവ് സെക്യൂരിറ്റി ആന്റ് എമർജൻസി വിഭാഗം മേധാവി മേജർ ജനറൽ അബ്ദുല്ല അലി അബ്ദുല്ല അൽ ഗൈതി പറഞ്ഞു. മലയാള മാധ്യമങ്ങള്‍  ക്രിയാത്മക സംഭാവനയാണ് നല്‍കി വരുന്നത്. ദുബായിയുടെ കെട്ടുറപ്പില്‍ ഇത് നിര്‍ണായകമാണ്. യുഎഇയില്‍ ഇരുന്നൂറിലധികം രാജ്യക്കാര്‍ താമസിക്കുന്നുണ്ട്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ഈ ജന വിഭാഗങ്ങളിലേക്ക് എത്തിക്കുന്നതില്‍ മാധ്യമങ്ങളുടെ പങ്ക് വലുതാണെന്നും മേജർ ജനറൽ പറഞ്ഞു. ദുബായിയിലെ മലയാളി മാധ്യമ പ്രവർത്തകരെ മേജർ ജനറൽ പ്രശംസാപത്രം നൽകി ആദരിച്ചു. മീഡിയ മാനേജർ ഹദീല, സാമൂഹിക പ്രവർത്തകൻ നന്തി നാസർ എന്നിവര്‍ പങ്കെടുത്തു. ഏഷ്യാനെറ്റ് ന്യൂസിന് വേണ്ടി ദുബായ് പ്രതിനിധി അരുണ്‍ രാഘവന്‍ പ്രശംസാപത്രം ഏറ്റുവാങ്ങി.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക്  ട്വിറ്റര്‍  ഇന്‍സ്റ്റഗ്രാം യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യു. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പിന്തുടരുക.

 

click me!