ദുബൈയിലെ ഡാമിൽ മാല നഷ്ടപ്പെട്ടു, മുങ്ങിത്തപ്പി ദുബൈ പോലീസിന്റെ മുങ്ങൽ വിദ​ഗ്ദർ

Published : Apr 08, 2025, 02:54 PM ISTUpdated : Apr 08, 2025, 02:56 PM IST
ദുബൈയിലെ ഡാമിൽ മാല നഷ്ടപ്പെട്ടു, മുങ്ങിത്തപ്പി ദുബൈ പോലീസിന്റെ മുങ്ങൽ വിദ​ഗ്ദർ

Synopsis

മാല നഷ്ടപ്പെട്ടതായി വിദേശ വനിതയാണ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തത്

ദുബൈ: ദുബൈയിലെ ഹത്ത ഡാമിൽ നഷ്ടപ്പെട്ടുപോയ വിനോദ സഞ്ചാരിയുടെ മാല കണ്ടെത്തി ദുബൈ പോലീസിലെ മുങ്ങൽ വിദ​ഗ്ദർ. ആഴമേറിയ ഡാമിൽ സമയമെടുത്ത് നടത്തിയ തിരച്ചിലിനൊടുവിലാണ് വില കൂടിയ മാല കണ്ടെത്താനായത്. തന്റെ മാല നഷ്ടപ്പെട്ടതായി വിദേശ വനിതയാണ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തത്. 

മറൈൻ റെസ്ക്യൂ ടീമുകൾ ഉടൻ തന്നെ തിരച്ചിൽ ആരംഭിക്കുകയും മാല കണ്ടെത്തി വിനോദ സഞ്ചാരിക്ക് തിരികെ നൽകുകയുമായിരുന്നെന്ന് തുറമുഖ പോലീസ് സ്റ്റേഷൻ ആക്ടിങ് ഡയറക്ടർ കേണൽ അലി അബ്ദുല്ല അൽ നഖ്ബി പറഞ്ഞു. അടിയന്തര സാഹചര്യങ്ങൾ, അപകടങ്ങൾ, സമുദ്രവുമായി ബന്ധപ്പെട്ട മറ്റു സംഭവങ്ങൾ എന്നിവയുമായി മറൈൻ റെസ്ക്യൂ യൂണിറ്റ് അതിവേ​ഗം പ്രതികരിക്കാറുണ്ട്. പൊതുജനങ്ങളുടെ സന്തോഷം ഉറപ്പാക്കുന്നതിനായി റെസ്ക്യു യൂണിറ്റ് പ്രവർത്തിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജല വിനോദങ്ങള്‍ക്ക് പോകുമ്പോൾ പരമാവധി വിലപിടിപ്പുള്ള വസ്തുക്കൾ കൊണ്ടുപോകുന്നത് ഒഴിവാക്കണമെന്നും അൽ നഖ്ബി പൊതു ജനങ്ങളോട് ആവശ്യപ്പെട്ടു.  

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദിയിൽ വിദേശികൾക്കും ഇനി ഭൂമി സ്വന്തമാക്കാം; ചരിത്രപരമായ പുതിയ നിയമം പ്രാബല്യത്തിൽ
വിശ്രമ കേന്ദ്രത്തിനുള്ളിൽ രഹസ്യമായി മദ്യനിർമ്മാണം, സ്ഥലം വളഞ്ഞ് പൊലീസ്, വൻതോതിൽ മദ്യം പിടികൂടി